കമ്പളക്കാട്: ടീം ഉപ്പും മുളകും പട്ടാളം വാട്ട്സാപ്പ് ഗ്രൂപ്പ് കൂട്ടായ്മ മാസം തോറും നടത്തിവരാറുള്ള ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ. പാർവണയെ നാളെ ആദരിക്കും. 12.30 ന് മടക്കിമലയിൽ നടക്കുന്ന ചടങ്ങ് കൽപ്പറ്റ എം.എൽ എ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ രശ്മി, സ്കൂൾ പ്രധാനാധ്യാപകൻ ബാബു ശ്രീ , കമ്പളക്കാട് പ്രസ് ഫോറം പ്രസിഡന്റ് ഹാരിസ് ബാഖവി , സെക്രട്ടറി ബാബു പി.എസ് കൂട്ടായ്മ ഭാരവാഹികളായ എം.വി.നൗഫൽ എടപ്പാൾ,പ്രവീൺ ചാവക്കാട് , അസറു മണ്ണാർക്കാട്,ഷഫീക്ക് കണ്ണുർ,ശ്രീഹരി പയ്യന്നൂർ എന്നിവർ സംബന്ധിക്കും.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.