പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കാലങ്ങളായി പലരും പിന്തുടര്‍ന്ന ലളിതവും അതേ സമയം ആരോഗ്യകരവുമായ ഒരു ഭക്ഷണമാണ്. കാല്‍സ്യം അടങ്ങിയ പാലും നാരുകളാല്‍ സമ്പുഷ്ടമായ ഉണക്കമുന്തരിയും ആരോഗ്യത്തിന് മികച്ചതാണെന്നതില്‍ സംശയമില്ല. അങ്ങനെയുള്ളപ്പോള്‍ രണ്ടും ചേര്‍ന്ന ഈ പാനീയം എത്രത്തോളം ആരോഗ്യകരമാണെന്ന് നോക്കാം.
ഗുണങ്ങള്‍
പോഷക ഗുണങ്ങളേറെയുള്ള ഈ പാനീയം ദഹനം മെച്ചപ്പെടുത്താനും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഉണക്കമുന്തിരി പാലില്‍ കുതിര്‍ക്കുമ്പോള്‍ അവ കൂടുതല്‍ മൃദുവാവുകയും കൂടുതല്‍ പോഷകങ്ങള്‍ പുറത്തുവിടുകയും ചെയ്യുന്നു. രാവിലെ തന്നെ ഇത് കുടിക്കുന്നത് ആവശ്യ വിറ്റമിനുകള്‍ ശരീരത്തിന് നല്‍കുകയും ഊര്‍ജ്ജം പകരുകെയും ചെയ്യുന്നു.
ഹൃദയാരോഗ്യം
ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള ആൻ്റീഓക്‌സിഡന്റുകള്‍ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. ഇതോടൊപ്പം പാലിലെ കാല്‍സ്യവും പ്രോട്ടീനും ഹൃദയപേശികളില്‍ നല്‍കുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ദഹന നാളത്തിൻ്റെ സുഗമമായ ചലനത്തിനും ഉണക്കമുന്തിരി വളരെ നല്ലതാണ്. വയറു വീക്കം കുറയ്ക്കാനും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇവ പാലിനൊപ്പം കഴിക്കുന്നത് മികച്ചതാണ്.
തിളങ്ങുന്ന ചര്‍മ്മം
തിളങ്ങുന്ന ചര്‍മ്മത്തിന് മികച്ച ഒരു ഓപ്ഷനാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയിലെ ആൻ്റിഓക്‌സിഡന്റുകള്‍ വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. അതേ സമയം, പാലിലെ ലാക്റ്റിക് ആസിഡ് ചര്‍മ്മത്തെ മൃദുവാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് യുവത്വമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കും.
ശക്തമായ പല്ലുകളും അസ്ഥികളും
കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ ഡി എന്നിവയാല്‍ സമ്പന്നമാണ് ഈ പാനീയം. ഇത് അസ്ഥികള്‍ക്ക് ബലം നല്‍കാനും ദന്താരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നു
ഉണക്കമുന്തിരി ഭാരം നിയന്ത്രിക്കാന്‍ മികച്ചതാണ്. ഇതിനൊപ്പം പാലില്‍ അടങ്ങിയിട്ടുള്ള പ്രോട്ടാന്‍ നിങ്ങളുടെ വയറ് നിറഞ്ഞതായി തോന്നിക്കുന്നു. അതിനാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയും ഇത് ഒഴിവാക്കുന്നു.








