എല്ലാ പ്രായക്കാരിലും സാധാരണയായി കാണുന്ന പ്രശ്നമാണ് മുട്ടുവേദന. സന്ധിവാതം, അണുബാധകള്‍, ശാരീരിക പ്രവർത്തനങ്ങള്‍, കൂടാതെ അമിതവണ്ണം തുടങ്ങിയവ കഠിനമായ മുട്ടുവേദനയ്ക്ക് കാരണമാകും. സാധാരണയായി മുട്ടുവേദനയുടെ ലക്ഷണങ്ങള്‍ കാലില്‍ നീര്, ദുർബലത, പോപ്പിംഗ് അല്ലെങ്കില്‍ ക്രഞ്ചിംഗ് ശബ്ദങ്ങള്‍, നിരന്തരമായ വേദന എന്നിവയാണ്. തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ച് കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ മാറ്റിയെടുക്കാൻ കഴിയാതെ മുട്ടുവേദന നിയന്ത്രിച്ച് കൊണ്ടുപോകാൻ മാത്രമേ കഴിയൂ. വ്യായാമങ്ങളുടെ കുറവാണ് പലരെയും രോഗികളാക്കുന്നത്. മുട്ടുവേദന വന്ന ശേഷം വ്യായാമം ചെയ്യുന്നതിനേക്കാള്‍ ഫലപ്രദമാണ് രോഗം വരാതിരിക്കാന്‍ വ്യായാമങ്ങള്‍ അഭ്യസിക്കുന്നത്. രോഗികള്‍ക്ക് വീട്ടിലിരുന്ന് പരിശീലിക്കാവുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവ ചെയ്യുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം ഉള്‍പ്പെടെ സ്വീകരിക്കണം. വേദന കൂടുന്നുവെങ്കില്‍ ഒഴിവാക്കണം. എന്നാല്‍ പാരമ്പര്യ പ്രശ്നങ്ങള്‍, അമിതവണ്ണം, വേദനയുടെ തുടക്കം എന്നിവയുള്ളവര്‍ക്ക് ഒരു പരിധിവരെ വേദന വരാതിരിക്കാന്‍ ഇത് സഹായിക്കും. മുട്ടുവേദനയുടെ കാരണങ്ങള്‍ കണ്ടെത്തി ചികിത്സിച്ചാല്‍ പെട്ടെന്ന് പരിഹാരം കാണാൻ കഴിയും.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.