തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 8 ന് വൈകിട്ട് ആറു മുതല്‍ ഡിസംബര്‍ 10 ന് അര്‍ദ്ധ രാത്രി വരെ ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള ഉത്തരവിട്ടു. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16 നും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കും.

സർക്കാരിൻ്റെ കെടുകാര്യസ്ഥതക്ക് ജീവനക്കാരെ ബലിയാടാക്കരുത്; ചവറ ജയകുമാർ
മാനന്തവാടി: ജീവനക്കാർ സർക്കാരിൻ്റെ കഴിവ്കേടിൻ്റെയും ഭരണ വീഴ്ചയുടേയും ഇരകളായി തീരുകയാണെന്നും ഭരണകർത്താക്കളുടെ കെടുകാര്യസ്ഥത ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആരോപിച്ചു. അസോസിയേഷൻ്റെ