കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷാ ശിൽപ്പശാല സംഘടിപ്പിച്ചു. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും തോൽപ്പെട്ടി ജി എച്ച് എസ് അധ്യാപികയുമായ
മേരി സോണിയ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ വീഡിയോകൾ കണ്ടും കേട്ടും ആടിയും പാടിയും ലളിതമായ രീതിയിൽ കുട്ടികളെ ഇംഗ്ലീഷ് ഭാഷയോടടുപ്പിക്കാൻ ഇതിലെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. കാട്ടിക്കുളം എച്ച് എസ് അധ്യാപകരായ വിനീഷ് പി, ഷിബു ജോർജ്, മഞ്ജു വി രവീന്ദ്രൻ, ശ്രീജിഷ നാരായണൻ എന്നിവർ പരിപാടിക്ക് പൂർണ പിന്തുണ നൽകി.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ് എ.ബി







