കെട്ടിടങ്ങള്‍ക്ക് ക്യുആര്‍ കോഡ് നമ്പര്‍പ്ലേറ്റ് വരുന്നു.

തിരുവനന്തപുരം:
സംസ്ഥാനത്തെ ഓരോ വീടുകളുടെയും കെട്ടിടങ്ങളുടെയും നമ്പര്‍ ഡിജിറ്റലാക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ഡിജി ഡോര്‍ പിന്‍ എന്ന ഈ സംവിധാനത്തില്‍ ഓരോ വീടും കെട്ടിടവും ഡോര്‍ എന്നായിരിക്കും അറിയപ്പെടുക. ഒൻപതോ പത്തോ അക്കങ്ങളുള്ള ഡിജി ഡോര്‍ പിന്‍ നമ്പര്‍ ഫോണ്‍ നമ്പര്‍ പോലെ ഓര്‍ത്തിരിക്കാം. ഇത്തവണത്തെ തദ്ദേശവാര്‍ഡ് പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ ഡിജി ഡോര്‍ പിന്‍ നല്‍കാനാകുമോയെന്നു സര്‍ക്കാര്‍ പരിശോധിക്കും. കെട്ടിടത്തിന്റെ ലൊക്കേഷന്‍, ഉടമയുടെ പേര്, വിലാസം, കെട്ടിടത്തിന്റെ തരം എന്നിവ ഈ നമ്പറിലൂടെ ലഭിക്കും. നികുതി പോലുള്ള കാര്യങ്ങള്‍ ഉടമക്ക് മാത്രമേ അറിയാന്‍ സാധിക്കൂ. പിന്‍നമ്പറും ക്യുആര്‍ കോഡും ചേര്‍ത്ത് ഓരോ കെട്ടിടത്തിലും നമ്പര്‍പ്ലേറ്റ് പതിപ്പിക്കും. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താലും നമ്പര്‍ തിരഞ്ഞാലും ലൊക്കേഷന്‍ ലഭിക്കും. കെട്ടിടത്തിലെത്താന്‍ റൂട്ട് മാപ്പും കിട്ടും. ദുരന്തങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയവയുണ്ടായാല്‍ വിലാസമില്ലാതെത്തന്നെ പോലീസിനും അഗ്നിരക്ഷാ സേനയ്ക്കുമൊക്കെ സ്ഥലത്തെത്താം.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.