കാര്‍ റെൻ്റിന് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാർത്തകളിലും സോഷ്യല്‍ മീഡിയയിലും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് വിദ്യാർത്ഥികളുടെ അപകടവാർത്തയാണ് നിറഞ്ഞു നില്‍ക്കുന്നത്. കേരളത്തെ അക്ഷരാർത്ഥത്തില്‍ നടുക്കിയ സംഭവം തന്നെയായിരുന്നു അത്. വിദ്യാർത്ഥികള്‍ സഞ്ചരിച്ച ഷെവർലെ ടവേര കെഎസ്‌ആർടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ടവേര കുട്ടികള്‍ റെൻ്റിന് എടുത്തതാണ് എന്നാണ് വാർത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ പരിചയത്തിൻ്റെ പേരിലാണ് താൻ വാഹനം നല്‍കിയതെന്നാണ് ഉടമസ്ഥൻ്റെ വാദം. വാഹനത്തിൻ്റെ ഫിറ്റ്നസ് കുറവും അപകടത്തിന് കാരണമായിട്ടുണ്ട്. അതോടൊപ്പം തന്നെ കനത്ത മഴയും. പരിചയത്തിൻ്റെ പേരിലാണെങ്കിലും റെൻ്റിന് വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ച്‌ കാര്യങ്ങളുണ്ട്. പരിചയത്തിൻ്റെ പേരില്‍ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വാഹനങ്ങള്‍ എടുക്കുമ്പോള്‍ പോലും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആദ്യം തന്നെ വാഹനത്തിൻ്റെ എക്സ്റ്റീരിയർ പരിശോധിക്കുക. ബോഡിക്ക് തുരുമ്പോ തകരാറോ എന്തെങ്കിലും ഉണ്ടോ എന്ന് വ്യക്തമായി നോക്കുക. ഡോറുകളെല്ലാം തുറന്ന് നോക്കുക, കാരണം ചിലപ്പോള്‍ അകത്ത് നിന്ന് തുറക്കാൻ മാത്രമേ സാധിക്കു ചില തകരാറുളള വാഹനങ്ങള്‍ക്ക്. ഒരു അപകടത്തില്‍പ്പെട്ടാല്‍ നിങ്ങളെ രക്ഷപ്പെടുത്താൻ പോലും സാധിക്കാതെ വന്നേക്കാം. വാഹനത്തിൻ്റെ അകത്തേക്ക് കയറിയാല്‍ എല്ലാ വാഹനങ്ങളും ഒരുപോലെ ആയിരിക്കില്ല. നിങ്ങള്‍ക്ക് മാരുതിയോ ആള്‍ട്ടോ ഓടിച്ചായിരിക്കും പരിചയമുളളത്. പക്ഷേ ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഡ്രൈവിംഗ് അറിയാം എന്നല്ലേ പറയാൻ സാധിക്കൂ. ആള്‍ട്ടോ ഓടിച്ച്‌ പരിചയമുളള ഒരു വ്യക്തിയെ സംബന്ധിച്ച്‌ പെട്ടെന്ന് ഒരു ഇന്നോവ ഓടിക്കേണ്ടി വന്നാല്‍ കുറച്ച്‌ ബുദ്ധിമുട്ടായിരിക്കും. ആദ്യമായി വാഹനത്തിൻ്റെ വലിപ്പം തന്നെ ഒരു പ്രശ്നമാണ്. അതുകൊണ്ട് റെൻ്റ് വാഹനം കിട്ടുമ്പോള്‍ അകത്ത് കയറി എല്ലാ പരിചയപ്പെടുക എന്നതാണ് പ്രധാനം. സീറ്റ് ഉയരം ക്രമീകരിക്കുക, സൈഡ് മീറ്റർ എല്ലാം നിങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ ക്രമീകരിക്കാൻ ഒരിക്കലും മറക്കരുതേ. എയർ കണ്ടീഷനിംഗ്, ലൈറ്റുകള്‍, വിൻഡ്‌ഷീല്‍ഡ് വൈപ്പറുകള്‍, ഹാൻഡ്‌ബ്രേക്ക് എന്നിവ പോലുള്ള കാറിൻ്റെ ഫംഗ്ഷനുകളെ കുറിച്ച്‌ നിങ്ങള്‍ തീർച്ചയായും പരിശോധിക്കേണ്ടതുണ്ട്. വാഹനവുമായി നിങ്ങള്‍ ഇണങ്ങി കഴിഞ്ഞാല്‍ ധൈര്യമായി വാഹനം ഓടിക്കാൻ തുടങ്ങാം. പല റെൻ്റ് എ കാർ കമ്പനികളും ഫുള്‍ ടാങ്ക് ഇന്ധനവുമായിട്ടാണ് വാഹനം നല്‍കാറുളളത്. തിരികെ വാഹനം ഏല്പിക്കുമ്പോള്‍ ഫുള്‍ടാങ്കില്‍ തന്നെ കൊടുക്കേണ്ടതുണ്ട്. അത് പോലെ തന്നെ നിങ്ങള്‍ കമ്പനിയുടെ നിബന്ധനകളും വ്യവസ്ഥകളും വിശദമായി പരിശോധിക്കുകയം അവയുടെ താരിഫുകള്‍ വിശകലനം ചെയ്ത് വാഹനം വാടകയ്ക്ക് എടുക്കുക എന്നതാണ്. കുറച്ച്‌ കമ്പനികള്‍ ജാഗ്രതയോ സെക്യൂരിറ്റി ഡെപ്പോസിറ്റോ ആവശ്യപ്പെട്ടേക്കാം, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കാർ, അതുപോലെ തന്നെ വാടകയ്‌ക്കെടുക്കുന്ന കമ്പനിയെ ആശ്രയിച്ച്‌ ഇതെല്ലാം വ്യത്യാസപ്പെട്ടിരിക്കും എന്ന കാര്യം ഓർക്കുക. റെൻ്റ് എ കാർ എടുക്കുന്നതിൻ്റെ മറ്റൊരു ദോഷവശം എന്ന് പറയുന്നത് വാഹനം നിങ്ങള്‍ തന്നെ ഓടിക്കണം എന്നതാണ്. ഡ്രൈവറെ ഉള്‍പ്പെടുത്തിയാല്‍ നിരക്ക് വർധിച്ചേക്കാം പക്ഷേ വാഹനം ഓടിച്ച്‌ നിങ്ങള്‍ ക്ഷീണിതനാവില്ല എന്നതാണ് ഗുണം. ഒരു കാറിന്റെ ഉടമയാകാതെ മുതലാളിയെ പോലെ അത് കൊണ്ടുനടക്കാന്‍ സാധിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ പല വാഹന നിർമാതാക്കളും നല്‍കുന്നുണ്ട്. കാറിന്റെ രജിസ്‌ട്രേഷന്‍ ഫീസോ ഇന്‍ഷുറന്‍സുകളോ ഒന്നും നല്‍കാതെ കമ്പനിക്ക് ഒരു നിശ്ചിത പ്രതിമാസ തുക അടച്ച്‌ കമ്പനിയുടെ കാര്‍ സ്വന്തം കാറായി ഉപയോഗിക്കാനാണ് സബ്‌സ്‌ക്രിപ്ഷന്‍ പരിപാടി ഉപഭോക്താവിനെ അനുവദിക്കുന്നത്. പരിമിത കാലം ഉപയോഗിച്ച ശേഷം കാര്‍ കമ്പനിക്ക് തിരികെ നല്‍കണം. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ പെട്രോളിന് പ്രതിമാസ ഫീസ് ഈടാക്കും. എന്നാല്‍ കാറിന്റെ അറ്റകുറ്റപ്പണികളുടെ എല്ലാ ചെലവുകളും രജിസ്‌ട്രേഷന്‍ ഫീസും ഇന്‍ഷുറന്‍സുമെല്ലാം കാര്‍ നിര്‍മ്മാതാവ് അടക്കും.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.