‘വാടകയ്ക്ക് കാമുകനെ ആവശ്യമുണ്ട്’; വിയറ്റ്നാമില്‍ യുവാക്കള്‍ക്ക് ‘വന്‍ ഡിമാന്‍ഡ്’, കാരണം നിസാരമല്ല

റിലേഷന്‍ഷിപ്പുകളിലെ പല രീതികളും നാമിന്ന് കാണാറുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് വിയറ്റ്‌നാമില്‍ നിന്നും ലഭിക്കുന്നത്. വിയറ്റ്‌നാമില്‍ വാടകയ്ക്ക് കാമുകന്മാരെ കണ്ടെത്തുന്ന പ്രവണത കൂടുകയാണെന്നാണ് വിവരം. വിവാഹിതരാകാന്‍ ആവശ്യപ്പെട്ട് കുടുംബം ചെലുത്തുന്ന സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് യുവതികള്‍ ഇത്തരത്തില്‍ വാടകയ്ക്ക് കാമുകന്മാരെ തേടുന്നത്. കുടുംബത്തില്‍ നടക്കുന്ന പരിപാടികളില്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദം ചെറുതല്ലെന്നാണ് യുവതികള്‍ പറയുന്നത്.
വളരെ കുറഞ്ഞ സമയത്തേക്ക് കാമുകനായി അഭിനയിക്കുന്നതിന് വേണ്ടി പുരുഷന്മാരെ നിയമിക്കുന്ന പുതിയ ട്രെന്‍ഡാണിത്. പാചകം ചെയ്യാനുള്ള അറിവ്, പാട്ടു പാടാനുള്ള കഴിവ്, മികച്ച സാമൂഹ്യ പെരുമാറ്റം തുടങ്ങിയവ കാമുകന്മാര്‍ക്ക് ഉണ്ടായിരിക്കണം. കുടുംബത്തെ ആകര്‍ഷിക്കുക, കല്യാണത്തെക്കുറിച്ചുള്ള സംഭാഷണങ്ങളെ മയപ്പെടുത്തുക എന്നിവയാണ് പ്രധാനമായും ഈ കാമുകന്മാരുടെ ജോലി, പരമ്പരാഗതമായ വിവാഹ സമ്മര്‍ദം മൂലം പല സ്ത്രീകളും കാമുകന്മാരെ വാടകയ്‌ക്കെടുക്കാന്‍ സമ്മര്‍ദത്തിലാകുകയാണെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് (എസ്‌സിഎംപി) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പ്രവണത സ്ത്രീകളെ പോലെ തന്നെ പുരുഷന്മാര്‍ക്കും ഉപകാരപ്രദമാകുകയാണ്. പല പുരുഷന്മാരും ഇതിനെ മുഴുവന്‍ സമയ ജോലിയായി കണക്കാക്കുകയാണ്. ഹ്യു തുവാന്‍ എന്ന 25കാരന്‍ പ്രൊഫഷണല്‍ ബോയ്ഫ്രണ്ട് എന്ന നിലയില്‍ ഇതൊരു തൊഴിലായി സ്വീകരിച്ചവരിലൊരാളാണ്. സാധാരണ നിലയിലുള്ള കോഫി ഡേറ്റിനോ, ഷോപ്പിങ്ങിനോ 10 മുതല്‍ 20 ഡോളര്‍ വരെയും കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് 40 ഡോളറുമാണ് ഇയാള്‍ ഈടാക്കുന്നത്. ഒരു മാസം മൂന്നോ നാലോ പേരുടെ കാമുകനായി തുവാന്‍ അഭിനയിക്കും. താന്‍ കാമുകന്‍ തന്നെയാണെന്ന് കുടുംബത്തെ ബോധിപ്പിക്കാന്‍ ചില വീട്ടുജോലികളിലും ഇയാള്‍ സഹായിക്കും.
ഇത്തരത്തില്‍ ചില നേട്ടങ്ങളുണ്ടെങ്കിലും വാടകയ്ക്ക് കാമുകനെയെടുക്കുന്ന പ്രവണതയ്ക്ക് നിരവധി ദോഷങ്ങളുമുണ്ട്. ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിയാല്‍ കുടുംബത്തെ വൈകാരികമായി ബാധിക്കും. വിയറ്റ്‌നാമില്‍ ഈ പ്രവണത നിയമപരമല്ലാത്തതിനാല്‍ തന്നെ യുവതികളുടെ സുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കാനും സാധ്യതയുണ്ട്. അതേസമയം വാടകയ്ക്ക് കാമുകനെയെടുക്കുന്ന പ്രവണത ആദ്യമായല്ല, ചൈനയിലും ജപ്പാനിലും ദക്ഷിണ കൊറിയയിലും ഇത്തരം പ്രവണത നേരത്തെയുള്ളതാണ്.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.