പ്രമേഹ രോഗികള്‍ മാറ്റേണ്ട ചില കാര്യങ്ങള്‍

ഏറ്റവുമധികം ആളുകളില്‍ കണ്ടുവരുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുകയും, തന്മൂലം, രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് പ്രമേഹം ഉണ്ടാകുന്നത്. ഒരിക്കല്‍ പ്രമേഹം വന്നാല്‍, അത് പൂര്‍ണ്ണമായും അകറ്റാന്‍ സാധിക്കുകയില്ല. കൃത്യമായ മരുന്നിലൂടെയും, ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും നിയന്ത്രിച്ച്‌ നിര്‍ത്താന്‍ മാത്രമാണ് സാധിക്കുക. അതിനാല്‍, പ്രമേഹം വരാതെ സൂക്ഷിക്കേണ്ടത് അനിവാര്യം തന്നെ. അതിനാല്‍, പ്രമേഹം ഉള്ളവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില ശീലങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

വൈകി ആഹാരം കഴിക്കുന്നത്

പ്രമേഹ രോഗിയാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഒരു 7 മണിക്ക് മുന്‍പ് ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. വളരെ വൈകി ആഹാരം കഴിക്കുന്നത് രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, ആഹാരം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടക്കുന്നതും പ്രമേഹം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് പ്രമേഹം വര്‍ദ്ധിക്കുന്നതിന് കാരണമാണ്.

മരുന്നുകള്‍ കഴിക്കാതിരിക്കുന്നത്

ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാലും പ്രമേഹത്തിന്റെ മരുന്ന് കഴിക്കാന്‍ മറക്കരുത്. കൃത്യമായി പ്രമേഹം പരിശോധിച്ച്‌ അതിനനുസരിച്ച്‌ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം, ഡോസിലും മാറ്റങ്ങള്‍ വരുത്തണം. മരുന്ന് കൃത്യസമയത്ത്, കൃത്യമായി കഴിച്ചില്ലെങ്കില്‍ പ്രമേഹം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, പ്രമേഹം കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍, ഇവരില്‍ വൃക്കരോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ആഹാരശീലങ്ങള്‍

ജോലി തിരക്കുമൂലം പലരും പുറത്തു നിന്നും അമിതമായി ആഹാരം കഴിക്കരുന്നത് കാണാം. അമിതമായി സംസ്‌കരിച്ച ആഹാരങ്ങള്‍ കഴിക്കുന്നത് പ്രമേഹം വര്‍ദ്ധിക്കുന്നതിന് കാരണമാണ്. കാരണം, ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ പോഷകങ്ങള്‍ കുറവായിരിക്കും. നാരുകളുടെ അംശവും വളരെ കുറവായിരിക്കും. നാരുകളും പോഷകങ്ങളും കുറവായതിനാല്‍ തന്നെ, പ്രമേഹം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍, ആഹാരം കഴിക്കുമ്പോള്‍ നല്ല പോഷകങ്ങള്‍ അടങ്ങിയതും, നാരുകള്‍ ധാരാളം അടങ്ങിയതുമായ ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

വ്യായാമം

ആഹാരം മാത്രം പോര, ചെറിയ രീതിയില്‍ വ്യായാമം ചെയ്യേണ്ടതും അനിവാര്യമാണ്. കുറഞ്ഞത് ഒരു ദിവസം 40 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ചെറിയ രീതിയില്‍ നടക്കുന്നതും, ഓടുന്നതുമെല്ലാം ആരോഗ്യത്തിന് നല്ലതാണ്.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

ഗതാഗത നിയന്ത്രണം

തരുവണ – കാഞ്ഞിരങ്ങാട് റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 31 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.