മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിത ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെടുകയും സമാനതകളില്ലാത്ത ദുരന്തങ്ങള്‍ അതിജിവിക്കുകയും ചെയ്ത മേപ്പാടി ശ്രേയസ് നിവാസിലെ എസ്. ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. വയനാട് കളക്ടറേറ്റിലെത്തി എ.ഡി.എം കെ. ദേവകി മുമ്പാകെ രജിസ്റ്ററിൽ ഒപ്പിട്ടാണ് ശ്രുതി ജോലിയില്‍ പ്രവേശിച്ചത്. കളക്ടറേറ്റിലെ റവന്യൂ വകുപ്പിലെ പൊതുജന പരാതി വിഭാഗത്തില്‍ (പി.ജി സെല്‍) ക്ലര്‍ക്കായാണ് സര്‍ക്കാര്‍ ശ്രുതിക്ക് നിയമനം നല്‍കിയത്. ജോലിയില്‍ പ്രവേശിച്ച ശേഷം ശ്രുതി സര്‍ക്കാരിനും സഹായിച്ച ഏല്ലാവരോടും നന്ദിയുണ്ടെന്നും ജോലി ലഭിച്ചതില്‍ ഏറെ സന്തോഷവും മുന്നോട്ടുള്ള ജീവിതത്തിന് ജോലി കൈത്താങ്ങാണെന്നും പ്രതികരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ജോലിക്ക് എത്തുമെന്നും ശ്രുതി പറഞ്ഞു. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ശ്രുതിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും കളക്ടറേറ്റില്‍ എത്തുമ്പോള്‍ നേരില്‍ കാണാമെന്നും അറിയിച്ചു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തത്തില്‍ അച്ഛന്‍, അമ്മ, അനിയത്തി, ബന്ധുക്കള്‍ എന്നിവരെ നഷ്ടപ്പെടുകയും ശ്രുതിയെ വിവാഹം കഴിക്കാനിരുന്ന വരന്‍ ജെന്‍സണ്‍ വാഹനാപകടത്തില്‍ മരണപ്പെടുകയും ചെയ്ത സമാനതകളില്ലാത്ത ദുരന്തം അതിജീവിച്ച ശ്രുതിയെ സര്‍ക്കാര്‍ ചേര്‍ത്തുനിര്‍ത്തി ജോലി നല്‍കുകയായിരുന്നു. വെള്ളാര്‍മല ഗവ വൊക്കേഷണല്‍ സ്‌കൂളിലാണ് ശ്രുതി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മേപ്പാടി സെന്റ് ജോസഫ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി പഠനവും കല്‍പ്പറ്റ ഡെക്കാന്‍ ഐ.ടിയില്‍ ഡി.റ്റി.പി.എ ഡിപ്ലോമയും പൂര്‍ത്തീകരിച്ചു. നിലവില്‍ ഇന്ദിരാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ബി.എ ഇംഗ്ലീഷില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. സംസ്ഥാന സഹകരണ ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, എച്ച്.എസ് വി.കെ ഷാജി, പി.ജി സെല്‍ ജൂനിയര്‍ സൂപ്രണ്ട് കെ.ഗീത എന്നിവര്‍ സന്നിഹിതരായി.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.