പടിഞ്ഞാറത്തറചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിത ബാധിതർക്കും നിരാലംബരായവർക്കും
വീട് വെക്കാൻ ഭൂമി കൈമാറി. മുണ്ടക്കുറ്റിയിലെ കല്ലാച്ചി സൂപ്പി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മയാണ് തന്റെ കുടുംബ സ്വത്തിൽ നിന്നും 36 സെന്റ് ഭൂമി ദുരിത ബാധിധർക്ക് നൽകുന്നതിനായി
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
സയ്യിദ്സാദിഖലി ശിഹാബ് തങ്ങള്ക്ക്
ഭൂമികൈമാറിയത്. ചടങ്ങിൽ ജില്ലാമുസ്ലിംലീഗ് പ്രസിഡന്റ് കെകെ അഹമദ്ഹാജി,
WMO ഗ്രീൻ മൗണ്ട് സ്കൂൾ പ്രിൻസിപ്പൽ നൗഷാദ് ഗസ്സാലി,കല്ലാച്ചി സൂപ്പിഹാജി.
കെ ഹാരിസ്, സിഇ ഹാരിസ്, എം മുഹമ്മദ്‌ബഷീർ, ഉസ്മാൻകഞ്ഞായി,,കെ ടി, കുഞ്ഞബ്ദുള്ള,
ഇബ്രാഹിംപാറ, റഫീഖ് ടി, മുസ്തഫ റംല പച്ചിലക്കാട് ,റംല മുനീർ തുടങ്ങിയവർ പങ്കെടുത്തു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ