മുണ്ടക്കൈ ചൂരൽമല ദുരന്തം: കേന്ദ്ര അവഗണനയ്ക്കെതിരെ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധം

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കുകയും നാലുമാസം പിന്നിടുമ്പോഴും ഒരു തരത്തിലുള്ള സഹായം പോലും പ്രഖ്യാപിക്കാത്ത
കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രാഷ്ട്രീയ യുവജനതാദൾ മേപ്പാടിയിൽ പ്രതിഷേധ റാലിയും ധർണയും നടത്തി.ദുരന്തം നടന്ന ചൂരൽമലയും മുണ്ടക്കയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുകയും ദുരന്തബാധിതരെ നേരിട്ട് കാണുകയും വയനാട് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടറും മാറ്റ് മുതിർന്ന സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായും നേരിട്ട് ചർച്ച നടത്തിയിട്ടും ഒരു രൂപയുടെ സഹായം നൽകാത്തതും ദേശീയ ദുരന്തമായി കണക്കാക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ തള്ളിയതിലൂടെയും പ്രധാനമന്ത്രി വയനാടൻ ജനതയെ വഞ്ചിക്കുകയാണന്നും രാഷ്ട്രീയ യുവജനതാദൾ.

കേന്ദ്രസർക്കാർ നടത്തുന്ന രാഷ്ട്രീയ വിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇവിടെ പട്ടാളവും നാവികസേനയും തുടങ്ങി എന്തൊക്കെ സേവനങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നോ അതിന്റെ ചിലവായി 153.5 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഈ വിഷയങ്ങളെല്ലാം ഉയർത്തിയാണ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധ റാലിയും ധാരണയും നടത്തിയത്.
മേപ്പാടി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡണ്ട് പിപി ഷൈജൽ, സംസ്ഥാന സെക്രട്ടറി അജ്മൽ സാജിദ്, നിശാൽ ചുളുക്ക ജേക്കബ് പുത്തുമല, സതീഷ് നെല്ലിമുണ്ട, രാജേഷ് വി,കാർത്തിക,ഷാജി കുന്നംപറ്റ എന്നിവർ നേതൃത്വം നൽകി.
ധർണ്ണ പി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ധർണ്ണയിൽ ആർജെഡി മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി കോമു,രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ടി ഹാഷിം, ഷൈജൽ കൈപ്പങ്ങൽ, സഹദേവൻ മേപ്പാടി, ബാലകൃഷ്ണൻ, അഷ്‌റഫ്‌ എന്നിവർ സംബന്ധിച്ചു.

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.

ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ

കണ്ണൂര്‍ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും

തോക്ക്, കത്തി, സ്പ്രേ…കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി, കുത്തിയത് 10 തവണ

മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും

ചായയ്ക്കും കടിക്കും തീവില; വയനാട്ടിലെ ചില ചായക്കടകളിൽ പകൽക്കൊള്ള!

ജില്ലയിലെ ചില ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കി സാധാരണക്കാരെ പിഴിഞ്ഞുതള്ളുന്നതായി പരാതി. ഗ്യാസ് ക്ഷാമത്തിന്റെ പേര് പറഞ്ഞാണ് ഈ പകൽക്കൊള്ള അരങ്ങേറുന്നത്. ചായയ്ക്ക് 15 രൂപയും ചെറുകടികൾക്ക് 15 മുതൽ 20 രൂപ

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.