മുത്തങ്ങ: ക്രിസ്‌തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച്സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി.ബസ്സിലെ യാത്രക്കാരനിൽ നിന്നും 30 ഗ്രാം അതിമാരക മയക്കുമരുന്നായ മെത്താ ഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് അടിവാരം ഭാഗത്തു താമസിക്കുന്ന പൂവിലേരി വീട്ടിൽ, മുഹമ്മദ് ഫയാസ് (29) എന്ന ആളെ അറസ്റ്റ് ചെയ്‌തു. സുൽ ത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജിന്റെ നേതൃ ത്വത്തിലുള്ള പരിശോധന സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഹരിദാസൻ എം.ബി,പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ പി.കെ,സിവിൽ എക്സൈസ് ഓഫീസർ മാരായ ചാൾസ്‌കുട്ടി,ശിവൻ ഇ.ബി നിക്കോളാസ് ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിനി പി.എൻ, പ്രിവൻ്റ് ഓഫീസർ ഓഫീ സർ ഡ്രൈവർ ബാലചന്ദ്രൻ കെ.കെ എന്നിവരും ഉണ്ടായിരുന്നു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ