തിരുവനന്തപുരം:
സംസ്ഥാനത്ത് റേഷന്‍ കടകളില്‍ പരിശോധനയ്ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്. റേഷന്‍കടകളില്‍ നിന്ന് നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവും തൂക്കവും പരിശോധിക്കും. ബില്‍പ്രകാരമുള്ള അളവിലും തൂക്കത്തിലും അപാകത ഉണ്ടായാല്‍ റേഷന്‍ കടകള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ പ്രതിമാസം അഞ്ച് റേഷൻ കടകളിലെങ്കിലും പരിശോധന നടത്തി അതാത് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പരിശോധന. കാര്‍ഡ് ഉടമകളുടെ മൊഴിയും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണം. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

സ്വര്ണവിലയില് ഇടിവ്; 95,000ത്തിന് മുകളില് തന്നെ
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് ഇടിവ്. ഒരു പവന് 200 രൂപ കുറഞ്ഞ് 95,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയിലെത്തി. 24 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് 13,020 രൂപയാണ് വില.







