ഫയലുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടാവരുത് ; മുഖ്യമന്ത്രി

തിരുവനന്തപുരം:
സർക്കാർ ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങള്‍ ചെയ്യണമെന്നും ഫയലുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നും ഇത് അവസാനിപ്പിക്കാൻ സർക്കാർ വലിയ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന്റെ സ്വാദ് ശരിയായ തോതില്‍ അനുഭവിക്കാൻ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കരുതലും കൈത്താങ്ങും’ കേരളത്തിലെ ജനങ്ങള്‍ക്ക് പുതുമയുള്ള കാര്യമല്ല. നേരത്തെയും സർക്കാർ ഈ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലയില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങള്‍ക്ക് അനുഭവിക്കാൻ കഴിയണം. ജനങ്ങള്‍ എന്നുപറയുമ്പോള്‍ പ്രത്യേകിച്ച്‌ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരും പാവപ്പെട്ടവരും സാധാരണക്കാരെയായ ആളുകളെയാണ് പ്രത്യേക കരുതലോടെ കാണേണ്ടത്. അതിനാലാണ് എല്‍ഡിഎഫ് സർക്കാർ അധികാരത്തിലേറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തപ്പോള്‍ ഓരോ ഫയലിന് പിന്നിലും ഓരോ ജീവിതമുണ്ടെന്ന് കണക്കാക്കണമെന്ന് പറഞ്ഞത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഓഫീസുകളില്‍ കയറിയിറങ്ങേണ്ടി വരുമായിരുന്നു. ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഭവ്യതയോടെ നില്‍ക്കേണ്ട ഗതികേട് ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇത് മാറേണ്ടതിനാണ് സർക്കാർ ഊന്നല്‍ നല്‍കിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാൻ ജനങ്ങള്‍ ബുദ്ധിമുട്ടാൻ പാടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. സർക്കാരിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് തലംവരെയുള്ള ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. കഴിഞ്ഞ എട്ടുവർഷവും നടപ്പാക്കിയ കാര്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന രീതി തുടരും. ഫയലുകള്‍ കെട്ടിക്കിടക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള വലിയ ശ്രമം തുടരും. സെക്രട്ടറിയേറ്റിലും മറ്റ് ഓഫീസുകളിലും ഇതിനായി ഇടപെടലുകളുണ്ടാവും. കരുതലും കൈത്താങ്ങും എന്ന പരിപാടിക്കായി ജനങ്ങള്‍ മുന്നോട്ട് വരുന്നു. പ്രശ്നങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എൻഎസ്എസ് യുണിറ്റ് വീൽ ചെയറുകളും വാക്കറും നൽകി

മേപ്പാടി : മേപ്പാടി ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രഭ പ്രൊജക്ടിന്റെ ഭാഗമായി വീൽചെയറുകളും വാക്കറും നൽകി.വൊളണ്ടിയർമാർ സ്നാക്സ് ഫെസ്റ്റിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയ വീൽ ചെയറുകളും വാക്കറും മേപ്പാടി

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശികയുള്ള അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, അഡ്വാന്‍സ്ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡിസിഎ), കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ്

സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തിലെ തൊഴില്‍രഹിതരും സംരംഭകരുമായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാല്, അനുബന്ധ ഉത്പന്നങ്ങള്‍ക്ക്

മോഷ്ടിച്ച ബൈക്കുമായി കറക്കം; സ്ഥിരം മോഷ്ടാവ് മീനങ്ങാടിയിൽ പിടിയിൽ

മീനങ്ങാടി: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ സ്ഥിരം മോഷ്ടാവിനെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി അത്തിനിലം നെല്ലിച്ചോട് പുത്തൻ വീട്ടിൽ സരുൺ എന്ന ഉണ്ണി ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 11.30-ഓടെ ഏഴാംചിറയിൽ നടന്ന ഗാനമേളക്കിടെയാണ്

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍: പ്രചാരണ യാത്ര സംഘടിപ്പിച്ചു

വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പനിയിന്റെ ഭാഗമായിശൈശവ വിവാഹ- സ്ത്രീധന നിരോധനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയല്‍ എന്നീ വിഷയങ്ങളില്‍ ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.