കാട്ടിക്കുളം: കാട്ടിക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻ്റേയും തിരുനെല്ലി ഗവൺമെൻറ് ആശ്രമം ഹൈസ്കൂളിൻ്റേയും സംയുക്താഭിമുഖ്യത്തിൽ
2023 – 24 വർഷത്തെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. തിരുനെല്ലി പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ എ എൻ സുശീല സ്പെഷ്യൽ സല്യൂട്ട് സ്വീകരിച്ചു. തിരുനെല്ലി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ കെ രാധാകൃഷ്ണൻ, കാട്ടിക്കുളം എച്ച് എം ഇൻ ചാർജ് വിനീഷ് പി, ആശ്രമം എച്ച് എസ് ഹെഡ്മിസ്ട്രസ് ശ്രീമതി വിജി, തിരുനെല്ലി എസ് എച്ച് ഒ സജിമോൻ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. കമാൻഡർമാർക്കും പ്ലാറ്റൂൺ ലീഡേഴ്സിനും സമ്മാനങ്ങൾ വിതരണം ചെയ്തു. വിശിഷ്ട അതിഥി വയനാട് ജില്ല പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ അഭിസംബോധന ചെയ്ത് സംസാരിച്ചു.

അസാപ് സ്കില് പാര്ക്കില് നിയമനം
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കില് പാര്ക്കില് അപ്ലിക്കേഷന് ഡവലപ്പര്, വെയര് ഹൗസ് എക്സിക്യൂട്ടീവ്, ജൂനിയര് ഡാറ്റ അനലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/koK6ZCc2Nxqp8XY7A മുഖേന അപേക്ഷിക്കണം. ഫോണ്‍- 9495 999 669.







