വർത്തമാനകാലത്ത് ലോകം എമ്പാടും നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഗാന്ധിയൻ ദർശനങ്ങൾക്കു മാത്രമേ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് ലോകത്ത് നയിക്കാൻ കഴിയൂ എന്ന് ഡോക്ടർ പി ലക്ഷ്മൺ അഭിപ്രായപ്പെട്ടു . വയനാട് ഗാന്ധിജി കൾച്ചറൽ സെൻറർന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനത്തിൽ മാനന്തവാടി ഓഫീസേർസ് ക്ലബ്ബിൽ നടന്ന മനുഷ്യാവകാശ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യാവകാശങ്ങളിൽ ഊന്നിയുള്ള ഒരു പുതിയ സമത്വാധിഷ്ഠിത സമൂഹം സൃഷ്ടിക്കപ്പെടേണ്ടതുണ്ട് സമൂഹത്തിൽനിന്ന് സ്വയം ഉയർന്നു വരേണ്ട മഹത്തായ ഒരു ചിന്തയാണിത്. മനുഷ്യർ എല്ലാവരും സ്വയം നന്നാകാതെ മനുഷ്യാവകാശ ധംസനങ്ങൾ അവസാനിപ്പിക്കുവാൻ ആവില്ല എന്ന് അദ്ദേഹം പറഞ്ഞു അടിസ്ഥാന വർഗ്ഗവും ഇടത്തരം ചെറുകിട കർഷകരും ആണ് നമ്മുടെ നാട്ടിൽ ഏറ്റവും അധികം മനുഷ്യാവകാശ ധ്വംസനങ്ങൾക്കു വിധേയമായി കൊണ്ടിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. മാനവികതയിൽ അധിഷ്ഠിതമായ സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനങ്ങളെ ഉയർത്തിക്കൊണ്ടു വരുവാൻ സഹായിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാൻ കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾക്ക് കഴിയാതെ പോകുന്നത് വളരെ ഖേദകരമാണെന്ന് യോഗം ചൂണ്ടിക്കാട്ടി, യോഗത്തിൽ ഗാന്ധിജി കൾച്ചറൽ സെന്റർ ചെയർമാൻ കെ.എ ആന്റണി അധ്യക്ഷത വഹിച്ചു.വയനാട് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിഷയ അവതരണം നടത്തി.ദേശീയ മനുഷ്യാവകാശ ഫോറം ജില്ലാ പ്രസിഡന്റ് സുലോചന രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.വിൽസൺ നെടുങ്കുമ്പിൽ, അഡ്വക്കേറ്റ് ജോർജ് വാതു പറമ്പിൽ, ജോസ് പുന്നകുഴി, ബേബി അത്തിക്കൽ, ജോർജ് കൂവയ്ക്കൽ ,അഗസ്റ്റിൻ വി എ , അബ്രഹാം വി സി, പ്രഭാകരൻ പി, അനീഷ് കണ്ണൻ, സജി ജോസഫ് ,ഡോക്ടർ തരകൻ , ജോൺ ചക്കാലക്കുടിയിൽ , ജോസ് വി എം, വി കെ ശ്രീധരൻ , സുകൃഷ്ണ എം കെ , സുജ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.

യുഡിഎഫിന് ഉജ്വലവിജയം നൽകിയ ജനങ്ങൾക്ക് നന്ദി തെരഞ്ഞെടുപ്പ് ഫലം കൊള്ള സംഘത്തിന് സംരക്ഷണ കവച മൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ ജനവിധിയെന്ന് നേതാക്കൾ
കൽപ്പറ്റ: യുഡിഎഫിന് തിളക്കമാർന്ന വിജയം സമ്മാനിച്ച മുഴുവൻ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നേതാക്കൾ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എൽഡിഎഫിന്റെ ജന ദ്രോഹനയങ്ങൾക്കെതിരായ ശക്തമായ വിധിയെഴുത്താണ് സംസ്ഥാന ത്തും ജില്ലയിലുമുണ്ടായത്. ജില്ലാപഞ്ചായത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ







