ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. ഇപ്പോള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നാണ് റിപ്പോർട്ട്‌. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചിരുന്നു. ബില്ലില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും വിശദമായ ചര്‍ച്ചകള്‍ക്കായി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചര്‍ച്ച നടത്തും. രാജ്യത്തുടനീളമുള്ള ബുദ്ധിജീവികള്‍ക്കൊപ്പം എല്ലാ സംസ്ഥാന അസംബ്ലികളിലെയും സ്പീക്കര്‍മാരെയും ക്ഷണിക്കും. സാധാരണക്കാരുടെ അഭിപ്രായങ്ങളും സ്വീകരിക്കും. സമവായമില്ലാതെ നിലവിലെ തെരഞ്ഞെടുപ്പ് രീതി മാറ്റുന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് സര്‍ക്കാര്‍ നിഗമനം. ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുമ്പോള്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി കുറഞ്ഞത് ആറ് ബില്ലുകളെങ്കിലും പാസാക്കേണ്ടി വരും. ഇതിനായി സര്‍ക്കാരിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷമുണ്ടെങ്കിലും ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നത് കടുത്ത വെല്ലുവിളിയാണ്. രാജ്യസഭയിലെ 245 സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് 112-ഉം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 85-ഉം അംഗങ്ങളുണ്ട്. എന്നാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് സര്‍ക്കാരിന് 164 വോട്ടെങ്കിലും വേണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ആര്‍എസ്‌എസും ബിജെപിയും 1990-കളുടെ അവസാനം മുതല്‍ മുന്നോട്ടുവെക്കുന്നതാണ്. 1999-ലെ ലോ-കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഈ നിര്‍ദേശം ഉള്‍പ്പെടുത്തി. 2014-ലെ ബിജെപിയുടെ പ്രകടനപത്രികയിലും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ഉള്‍പ്പെട്ടു. 2017 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പൊതുചടങ്ങില്‍ ഈ ആശയം മുന്നോട്ടുവെച്ചു. അതേ വര്‍ഷം നിതി ആയോഗിന്റെ ഭാഗമായി ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും മോദി നിര്‍ദേശം ആവര്‍ത്തിച്ചു. 2019-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും പലവട്ടം മോദി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയം ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടക്കുന്നത് വികസനത്തെ ബാധിക്കുന്നുവെന്ന വാദമാണ് പ്രധാനമന്ത്രിയുടേത്. നിലവിലെ നിയമ കമീഷനും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗം പാര്‍ട്ടികളും ആശയത്തോട് വിയോജിക്കുകയാണുണ്ടായത്.

യാത്രയയപ്പ് നൽകി

കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌

പി.സുനിൽബാബുവിന് യാത്രയയപ്പ് നൽകി

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച പി.സുനിൽബാബുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ആന്റണി,

2026 മാർച്ചില്‍ 500 രൂപ നോട്ട് പിന്‍വലിക്കുമോ?

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളും റിപ്പോർട്ടുകളും എല്ലായിപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്നാൽ ഇതിലൂടെ നടക്കുന്ന വിപുലമായ പ്രചരണങ്ങൾ പലരെയും ആശങ്കയിലാക്കുന്നതാണ് സ്ഥിരമായി കണ്ടുവരുന്ന രീതി. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ വൃത്തങ്ങൾക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യവും ഉണ്ടാവും. അത്തരത്തിലൊരു

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ എട്ട് അങ്കണവാടികളിലേക്ക് 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവി, അനുബന്ധ ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, അക്രഡിറ്റഡ് എജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍

വൈദ്യുതി മുടങ്ങും

കൂട്ടമുണ്ട സബ് സ്റ്റേഷൻ ഭാഗത്ത് ഫീഡർ അറേജ്മെൻ്റ് വർക്ക് നടക്കുന്നതിനാൽ ഓടത്തോട്,കണ്ണം ചാത്ത്, ഓടത്തോട് പമ്പ്, പോടാർ എന്നിവിടങ്ങളിൽ നാളെ രാവിലെ 8 മണി മുതൽ വൈകീട്ട് 6.30 വരെ പൂർണ്ണമായയോ ഭാഗികമായോ വൈദ്യുതി

ശ്രേയസ് ജനപ്രതിനിധികളെ ആദരിച്ചു.

മലവയൽ യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും,ജനപ്രതിനിധി കളെ ആദരിക്കലും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സുനീറ ഹാരിസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.