ഇന്ത്യയിലെ മികച്ച സിബില്‍ സ്കോര്‍ എത്രയാണ്? വായ്‌പ ലഭിക്കാൻ കുറഞ്ഞത് എത്ര പോയിന്റ് വേണം? വിശദാംശങ്ങൾ

സിബില്‍ സ്കോർ എന്താണെന്നതിനെ കുറിച്ച്‌ ഇപ്പോള്‍ പലരും ബോധവാന്മാരാണ്. ഒരു വായ്പ എടുക്കാൻ നേരം അല്ലെങ്കില്‍ ഇഎംഐ വഴി എന്തെങ്കിലും വാങ്ങാൻ നേരം എല്ലാം സിബില്‍ സ്കോർ എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും പലരും തിരിച്ചറിഞ്ഞിട്ടുണ്ടാകും.

എന്താണ് സിബില്‍ സ്കോർ? ഇന്ത്യയിലെ മികച്ച സിബില്‍ സ്കോർ എത്രയാണ്?

സിബില്‍ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ എന്നത് സാമ്ബത്തിക സ്ഥിരതയുടെ പ്രതിഫലനമാണ്. അതായത്, നിങ്ങളുടെ സാമ്ബത്തിക കാര്യക്ഷമത അളക്കാനുള്ള ഒരു ഉപകരണം. കടം വാങ്ങിയാല്‍ മുടങ്ങാതെ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി എത്രയായിരിക്കും എന്നതാണ് ബാങ്കുകള്‍ സാധാരണ വായ്പ നല്‍കുമ്ബോള്‍ ശ്രദ്ധിക്കുക. ഇത് അളക്കാനുള്ള അളവുകോലാണ് സിബില്‍ സ്കോർ. 300 മുതല്‍ 900 വരെയുള്ള നമ്ബർ ശ്രേണിയാണ് ഇത്. സിബില്‍ സ്കോർ കൂടുന്നത് അനുസരിച്ച്‌ വായ്പ ലഭിക്കാനുള്ള സാധ്യത കൂടും.

ഇന്ത്യയില്‍, സിബില്‍ സ്കോർ 700 ന് മുകളിലാണെങ്കില്‍ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. 720 മുതല്‍ 900 വരെയാണ്. നല്ല ക്രെഡിറ്റ് സ്കോർ. 600 മുതല്‍ 699 വരെ ക്രെഡിറ്റ് സ്കോർ ഉള്ളത് വലിയ കുഴപ്പമില്ലാത്തതാണ്. 600-ന് താഴെ ആണ് ക്രെഡിറ്റ് സ്കോറുള്ളത് എങ്കില്‍ ലോണ്‍ കിട്ടാൻ ബുദ്ധിമുട്ടാക്കിയേക്കും. കാരണം ഇത് മോശപ്പെട്ട സ്കോറായാണ് പരിഗണിക്കുന്നത്.

നിങ്ങള്‍ ഇതിനു മുൻപ് വായ്പ തിരിച്ചടവില്‍ മുടക്കം വരുത്തിയിട്ടുണ്ടെകില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ അത് ബാധിച്ചേക്കും. അതിനാല്‍ തിരിച്ചടവുകളെല്ലാം കൃത്യസമയത്താണ് എന്ന് ഉറപ്പുവരുത്തിയാല്‍ സിബില്‍ സ്കോർ ഉയർത്താം

ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി ഇ.സി.ജി ടെക്‌നീഷ്യൻ/ ഉപരി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമസൗഭാഗ്യ ഷോറൂമുകളില്‍ റംസാൻ റിബേറ്റ് മേള ആരംഭിച്ചു. മാർച്ച് 23 വരെ 30 ശതമാനം റിബേറ്റോടെ ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധ

സൈക്യാട്രിസ്റ്റ് നിയമനം

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ്‌ സെന്റർ കേരളയുടെ ഐ.സി.എം.ആർ പ്രോജെക്ടിലെ പ്രൊജക്റ്റ് റിസർച്ച് സൈയൻറ്റിസ്റ്റ്-2 തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റ് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ മാർച്ച് 18 നകം അപേക്ഷ ഗൂഗിൾ ഫോം മുഖേനെ

ലേലം

പേരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കാലപ്പഴക്കം വന്ന വാഹന ഷെഡ് പൊളിച്ചു നീക്കുന്നതിനായി ലേലം ചെയുന്നു. ലേലത്തിനായുള്ള ക്വട്ടേഷനുകൾ മാർച്ച് 13 രാവിലെ 11 വരെ സ്വീകരിക്കും. മാർച്ച് 13 ഉച്ചയ്ക്ക് 12 പേരിയ

ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം

സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2026-27 വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് (ഇംഗ്ലീഷ് മീഡിയം) അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 6 ന് രാവിലെ പത്തിനകം സ്‌കൂളില്‍ നേരിട്ടോ www.polyadmission.org/ths എന്ന വെബ് സൈറ്റ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ടത്തുവയൽ പ്രദേശത്ത് നാളെ (മാർച്ച് 12) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒണ്ടയങ്ങാടി പ്രദേശത്ത് നാളെ (മാർച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.