ജില്ലയിലെ മാലിന്യമുക്തം നവകേരളം എന്‍ഫോഴ്സ്‌മെന്റ് പരിശീലനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി എം.ഷാജു, കെ.എം.ഷാജി, കെ.വി. ജുബൈര്‍, അഡ്വ എയ്ഞ്ചല്‍, അഡ്വ റഷീന, കില ജില്ലാ കോര്‍ഡിനേറ്റര്‍ ശരത് ചന്ദ്രന്‍, വിവിധ ബ്ലോക്കുകളിലെ തീമാറ്റിക് എക്‌സ്‌പെര്‍ട്ട്‌സ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. വയനാട് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ.കെ.വിമല്‍ രാജ് മുഖ്യാതിഥിയായിരുന്നു.ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, വി.ഇ.ഒ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്കാണ് ദ്വിദിന പരിശീലനം നല്‍കിയത്. മാലിന്യമുക്തം ക്യാമ്പയിന്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം, പരിസ്ഥിതി നിയമത്തിനു കീഴിലെ ചട്ടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലകള്‍, കെ.പി.ആര്‍ നിയമത്തിലെ കുറ്റകൃത്യങ്ങളുടെ അവലോകനം, പ്രോസീക്യൂഷന്‍ ഘട്ടങ്ങള്‍, രേഖകള്‍ തയ്യാറാക്കല്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും നടന്നു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







