സംസ്ഥാന നൈപുണി വികസന മിഷനും സംസ്ഥാന സ്‌കില്‍ സെക്രട്ടറിയേറ്റ് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നൈപുണി പരിശീലന സ്ഥാപനങ്ങള്‍ക്കായി ജില്ലാതല സമ്മിറ്റ് നടത്തുന്നു. പെ#ാതു സ്വകാര്യ പരിശീലന സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് നൈപുണ്യ വികസനത്തിനുളള അവസരം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുകയെന്നതാണ് ലക്ഷ്യം. വിവിധ വ്യവസായിക മേഖലകളില്‍ ലഭ്യമായിട്ടുള്ള നൂതന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് തെ#ാഴിലന്വേഷകരെ നൈപുണ്യ പരിശീലനം ജില്ലാതല സമ്മിറ്റിലൂടെ പ്രാപ്തരാക്കും. ഡിസംബര്‍ 21 ന് കല്‍പ്പറ്റ മസറിന്‍ ഹോട്ടലില്‍ നടക്കുന്ന ജില്ലാതല സമ്മിറ്റ് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പൊതു, സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ക്കും ജില്ലാതല സമ്മിറ്റിലേക്ക് രജിസ്റ്റര്‍ ചെയ്യാം. സ്‌കില്‍ കോര്‍ഡിനേറ്റര്‍ ഫോണ്‍ 9544086546, 9496060183

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







