ജില്ലയിലെ വായ്പ വിതരണത്തില്‍ വര്‍ദ്ധനവ്. രണ്ടാം 4465 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ്ങ് അവലോകന യോഗം അറിയിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍ 3411 കോടി രൂപയും മറ്റു വിഭാഗത്തില്‍ 1054 കോടി രൂപയും വിതരണം ചെയ്തു. കാര്‍ഷിക വായ്പയായി 2468 കോടി രൂപയും നോണ്‍ ഫാര്‍മിംഗ് വിഭാഗത്തില്‍ സൂക്ഷ്മ ചെറുകുട ഇടത്തര വ്യവസായ മേഖലയില്‍ 657 കോടി രൂപയും മറ്റു മുന്‍ഗണന വിഭാഗത്തില്‍ 285 കോടി രൂപയും വിതരണം ചെയ്തു. ബാങ്കുകളുടെ മൊത്തം വായ്പ 2023 സെപ്റ്റംബര്‍ 30 നെ അപേക്ഷിച്ചു 10,098 കോടി രൂപയില്‍ നിന്ന് 11,156 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി. വായ്പാ വിതരണത്തില്‍ പത്ത് ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 140 ശതമാനമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അവലോകനയോഗം ഉദ്ഘാടനം ചെയ്തു. വയനാട് ജില്ല അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജ് അധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് റീജിയണല്‍ ഹെഡ് ലതാ പി കുറുപ്പ്, ആര്‍.ബി.ഐ ഡിസ്റ്റിക് ഓഫീസര്‍ പി.കെ. രഞ്ജിത്ത് , ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ടി.എം.മുരളീധരന്‍ , കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ കെ.ബാലസുബ്രഹ്മണ്യന്‍, പി.എം. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ബന്ധപ്പെട്ട ബാങ്കിംഗ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍തല ഉദ്യോഗസ്ഥരും, സി.എഫ് .എല്‍ എഫ് എല്‍.സി കോര്‍ഡിനേറ്റര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല് സെക്ഷന് പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര് 21) രാവിലെ ഒന്പത് മുതല് വൈകിട്ട് 5.30 വരെ പൂര്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







