തിരുവനന്തപുരം:ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവരാണോ നിങ്ങള്‍..? ഓർഡർ ചെയ്തതിനുശേഷം പിന്നീട് വേണ്ടെന്ന് തോന്നി ക്യാൻസല്‍ ചെയ്യണമെങ്കില്‍ ഇനി പ്രത്യേകം ഫീസ് നല്‍കേണ്ടി വരും. ഓർഡറുകള്‍ റദ്ദാക്കുന്നവർക്ക് ക്യാൻസലേഷൻ ചാർജുകള്‍ ഏർപ്പെടുത്തുകയാണ് ഓണ്‍ലൈൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍. നിലവില്‍ ഫ്ലിപ്കാർട്ടും മിന്ത്രയും ആണ് ക്യാൻസലേഷൻ ചാർജുകള്‍ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി സൂചന. ഓർഡറുകള്‍ റദ്ദാക്കുമ്പോള്‍ അവർക്ക് നഷ്ടപ്പെടുന്ന ചെലവുകളും സമയവും നികത്താൻ വില്പനക്കാരെയും ഡെലിവറി പങ്കാളികളെയും സഹായിക്കാനാണ് ഈ തീരുമാനമെന്നാണ് ഫ്ലിപ്കാർട്ട് സൂചിപ്പിക്കുന്നത്. എങ്കിലും ഇക്കാര്യം ഫ്ലിപ്കാർട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സൗജന്യമായി റദ്ദാക്കാൻ കഴിയുന്ന ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കുമെന്നും ഫ്ലിപ്കാർട്ടുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ഈ സമയപരിധിക്ക് ശേഷം ഓർഡറുകള്‍ ക്യാൻസല്‍ ചെയ്യണമെങ്കില്‍ നിശ്ചിത ഫീസ് നല്‍കേണ്ടതായി വരും. ഫ്ലിപ്പ്കാർട്ടിൻ്റെ അതേ മാതൃ കമ്പനിയുടെ കീഴില്‍ വരുന്ന മറ്റൊരു ഷോപ്പിംഗ് സൈറ്റായ മിന്ത്രയ്ക്കും ഈ മാറ്റം ബാധകമായേക്കാം എന്നാണ് സൂചന.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ