തിരുവനന്തപുരം:
ഗതാഗത വകുപ്പ് ഒരുക്കുന്ന പുത്തൻ മൊബൈല്‍ ആപ്പ് വഴി ഡ്രൈവിംഗ് പഠനം ഇനി കൂടുതല്‍ എളുപ്പമാകും. ഡ്രൈവിംഗ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് സുഗമമാക്കുന്ന പുതിയ മൊബൈല്‍ ആപ്പ് ഗതാഗത വകുപ്പ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു. ഡ്രൈവിംഗ് സംബന്ധിച്ച എല്ലാ നിയമങ്ങളും വിശദമായി പഠിപ്പിക്കുന്ന വീഡിയോകള്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളില്‍ ലഭ്യമാകും. ഇതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവർക്കും ഈ ആപ്പ് ഉപയോഗിക്കാം. ആപ്പിലെ വിവിധ ലെവലുകള്‍ പൂർത്തിയാക്കിയ ശേഷം വിജയകരമായി പരീക്ഷ പാസാകുന്നവർക്ക് ട്രാൻസ്‌പോർട്ട് കമ്മീഷണറില്‍ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കും. ഡ്രൈവിംഗ് പരിശീലനത്തിനൊപ്പം മോക്ക് ടെസ്റ്റുകളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് കൂടുതല്‍ ഫലപ്രദമാക്കും. ഗതാഗത വകുപ്പിന്റെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന മറ്റൊരു മൊബൈല്‍ ആപ്പും ഉടൻ പുറത്തിറക്കാനൊരുങ്ങുകയാണ് സർക്കാർ. റോഡ് സേഫ്റ്റി, കെഎസ്‌ആർടിസി റിസർവേഷൻ തുടങ്ങിയ സേവനങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാകും. ഈ പുതിയ ആപ്പുകള്‍ വഴി ഗതാഗത വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുകയും, പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നല്‍കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ