10നും 12നും കൂടുതല്‍ ക്ലാസുകളുമായി ഫസ്റ്റ്ബെല്ലില്‍ തിങ്കളാഴ്ച്ച മുതല്‍ പുനഃക്രമീകരണം.

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നല്‍കിക്കൊണ്ട് തിങ്കളാഴ്ച്ച മുതല്‍ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിള്‍ അനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളും ഉണ്ടാകും.
പ്ലസ് ടുവിന് നിലവിലുള്ള മൂന്ന് ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം നാല് മുതല്‍ ആറുമണി വരെ നാല് ക്ലാസുകളാണ് അധികമായി സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസില്‍ കൂടുതല്‍ കാണേണ്ടി വരില്ല. പ്ലസ്വണ്ണിനു നിലവിലുള്ളപോലെ രാവിലെ 11 മുതല്‍ 12 മണി വരെ രണ്ട് ക്ലാസുകള്‍ ഉണ്ടാകും. പത്താം ക്ലാസിന് രാവിലെ 9.30 മുതല്‍ 11.00മണി വരെയുള്ള മൂന്ന് ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം മൂന്ന് മുതല്‍ നാല് മണിവരെ രണ്ടു ക്ലാസുകള്‍ കൂടി അധികമായി സംപ്രേഷണം ചെയ്യും.
എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് ഉച്ചയ്ക്ക് രണ്ടിനും 2.30-നുമായി ഓരോ ക്ലാസുണ്ടാകും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 നാണ് ഏഴാം ക്ലാസ്. ആറാം ക്ലാസിന് ചൊവ്വ (1.30), ബുധന്‍ (1.00 മണി), വെള്ളി (12.30) ദിവസങ്ങളിലും അഞ്ചാം ക്ലാസിന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 1.00 മണിക്കും ക്ലാസുണ്ടാകും. നാലാം ക്ലാസിന് തിങ്കള്‍ (1.00മണി), ബുധന്‍ (12.30), വെള്ളി (12.00) ദിവസങ്ങളിലും, മൂന്നാം ക്ലാസിന് തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 12.30-നും ആയിരിക്കും ക്ലാസ്. ഒന്നാം ക്ലാസിന് തിങ്കളും ബുധനും, രണ്ടാം ക്ലാസിന് ചൊവ്വയും വ്യാഴവും ഉച്ചയ്ക്ക് 12.00 മണിക്ക് ആയിരിക്കും ക്ലാസുകള്‍. ജനുവരി മാസത്തോടെ പത്തിനും പന്ത്രണ്ടിനും പ്രത്യേക റിവിഷന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ സംപ്രേഷണം നടത്തി ക്ലാസുകള്‍ പൂത്തിയാക്കാനും അതിനു ശേഷം ഇതേ മാതൃകയില്‍ കൂടുതല്‍ സമയമെടുത്ത് മറ്റ് ക്ലാസുകള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്ത് തീര്‍ക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
നിലവിലുള്ള സംപ്രേഷണ സമയവും ക്രമേണ വര്‍ധിപ്പിക്കാന്‍ ഉദ്ദേശമുണ്ട്. സമാനമായ ക്രമീകരണം പ്രത്യേകമായി സംപ്രേഷണം ചെയ്യുന്ന തമിഴ്, കന്നട മീഡിയം ക്ലാസുകള്‍ക്കും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പാഠഭാഗങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഡിസംബര്‍ 25 ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ശനി, ഞായര്‍ ദിവസങ്ങളില്‍ 10, 12 ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. പ്ലസ്ടുകാര്‍ക്ക് പരമാവധി 4 ക്ലാസുകളും പത്താം ക്ലാസുകാര്‍ക്ക് വൈകുന്നേരം 4.00 മുതല്‍ 6.00 വരെ ഓപ്ഷനുകളോട് കൂടിയ ഒരു ക്ലാസും (ഭാഷാ ക്ലാസുകള്‍) എന്ന നിലയിലായിരിക്കും ഈ ദിവസങ്ങളിലെ ക്രമീകരണം. അതോടൊപ്പം അംഗനവാടി കുട്ടികള്‍ക്കുള്ള കിളിക്കൊഞ്ചല്‍, ലിറ്റില്‍ കൈറ്റ്സ് കുട്ടികള്‍ക്കുള്ള ക്ലാസുകള്‍, ഹലോ ഇംഗ്ലീഷ് എന്നീ സ്ഥിരം പരിപാടികളും ശനി-ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും.
തിങ്കള്‍ മുതല്‍ വെള്ളി വരെ പത്താം ക്ലാസുകാര്‍ക്ക് വൈകുന്നേരം 6.00 മുതല്‍ 7.30 വരെയും പിറ്റേന്ന് രാവിലെ 7.00 മണി മുതല്‍ 8.00 വരെയും പ്ലസ്ടുകാര്‍ക്ക് ദിവസവും രാത്രി 7.30 മുതല്‍ 11.00 മണി വരെയും പുനഃസംപ്രേഷണം ഉണ്ടായിരിക്കും. സമയക്കുറവുള്ളതിനാല്‍ ജനുവരി പകുതി വരെ മറ്റു ക്ലാസുകളുടെ പുനഃസംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല. ജൂണ്‍ 1 ന് ആരംഭിച്ച ഫസ്റ്റ്ബെല്ലില്‍ ആദ്യ ആറു മാസത്തിനുള്ളില്‍ 4400 ക്ലാസുകള്‍ ഇതിനകം സംപ്രേഷണം ചെയ്തു കഴിഞ്ഞു. മുഴുവന്‍ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ലഭ്യമാക്കുന്നുണ്ട്. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും www.firstbell.kite.kerala.gov.in ല്‍ ലഭ്യമാണ്.

ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ പ്രകാശ് ബാബു

ചീരാല്‍: രാജ്യത്തിന്റെ ഭരണഘടനയുടെ ഉത്തരവാദിത്തം പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു. സിപിഐ ജില്ലാ പ്രതിനിധി സമ്മേളനം (സ. വിശ്വംഭരന്‍ നഗര്‍) ചീരാ‍ല്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം

‘മാജിക് ഹോം’ പദ്ധതിയിലെ സ്നേഹഭവനം കൈമാറി: നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ

പുൽപ്പള്ളി: സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായ നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ. ഡിഫറന്റ് ആർട്‌സ് സെന്ററിന്റെ ‘മാജിക് ഹോം’ പദ്ധതി പ്രകാരം വയനാട് പുൽപ്പള്ളി വേലിയമ്പത്ത്

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍എച്ച്.എം.സി മുഖേന ഒ.പി കൗണ്ടറിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡി.സി.എ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 14 രാവിലെ 10.30 ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍

കോണ്‍ട്രാക്ട് സര്‍വ്വെയര്‍ കൂടിക്കാഴ്ച്ച

സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച്ച നടത്തുന്നു. കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10 മുതല്‍

ലൈസന്‍സി നിയമനം

വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡ് കാപ്പിക്കളത്ത് 22620101 നമ്പര്‍ ന്യായവില കട (എഫ്പിഎസ്) ലൈസന്‍സിയെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാരായ 21-62 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍

എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഇനി ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങില്ല, പുതിയ അപ്ഡേഷനുമായി കമ്പനി

രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. ഫിഷിംഗ് ലിങ്കുകള്‍ , വ്യാജ ഡെലിവറികള്‍, വ്യാജ ബാങ്കിങ് അലേര്‍ട്ടുകള്‍ എന്നിവയിലൂടെയാണ് തട്ടിപ്പുകാര്‍ കൂടുതലായും ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.