2024 ൽ വിവാഹ ലുക്ക് കൊണ്ട് ഹൃദയം കീഴടക്കിയ 10 സെലിബ്രിറ്റി ദമ്പതികൾ

വിവാഹം എപ്പോഴും ഏറെ ആഘോഷമാക്കി നടത്തുന്നവരാണ് സെലിബ്രിറ്റികൾ. ദിവസങ്ങൾ നീളുന്ന വിവാഹ ആഘോഷങ്ങൾക്ക് കോടികളാണ് താരങ്ങൾ ചെലവിടാറുള്ളത്. ഒരുപക്ഷേ ഏറ്റവും കൂടുതൽ പണം ചെലവിടുന്നത് വസ്ത്രങ്ങൾക്കും മേക്കപ്പിനും തന്നെയാകും. സെലിബ്രിറ്റി വിവാഹ വസ്ത്രങ്ങൾ മാസങ്ങളോളം എടുത്താകും ഡിസെെൻ ചെയ്യുന്നത്. താരങ്ങളെ അത്രയും മനോഹരമാക്കുന്നതിൽ ഡിസൈനർമാർക്ക് വലിയ പങ്കാണുള്ളത്.

അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹം, ശോഭിത ധൂലിപാലയും നാഗചൈതന്യ, സോനാക്ഷി സിൻഹ–സഹീർ ഇക്ബാൽ, പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയും, സ്വാസികയും പ്രേം ജേക്കബും, ഭാഗ്യ സുരേഷ് – ശ്രേയസ്, അദിതി റാവു ഹൈദരി -സിദ്ധാർഥ് വിവാഹം, വരലക്ഷ്മി – നിക്കോളൈ, മാളവിക ജയറാം – നവനീത്, ദിയ കൃഷ്ണ അശ്വിൻ ഗണേഷ്. 2024ൽ വിവാഹ ലുക്ക് കൊണ്ട് ഹൃദയം കീഴടക്കിയ 10 സെലിബ്രിറ്റി ദമ്പതികൾ ഇരാണെന്ന് തന്നെ പറയാം.

1. അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹം

റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തെ പറ്റിയാണ് ആദ്യം പറയേണ്ടത്. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. പുറത്തുവരുന്ന കണക്കുകൾ പ്രകാരം 5000 കോടി രൂപയാണ് അനന്ത്-രാധിക വിവാഹത്തിനായി അംബാനി ഒഴുക്കിയതെന്നാണ് റിപ്പോർട്ടുകൾ.

2. ശോഭിത ധൂലിപാലയും നാഗചൈതന്യ

ഇന്ത്യൻ സിനിമയിലെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ദമ്പതിമാരിൽ ഒരാളായ ശോഭിത ധൂലിപാലയും നാഗ ചൈതന്യയുടെയും കല്യാണമാണ് അടുത്തതായി പറയേണ്ടത്. ഡിസംബർ നാലിനാണ് വിവാഹം നടന്നത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോ ആയിരുന്നു പ്രൗഢമായ വിവാഹത്തിന്റെ വേദി. തെലുങ്ക് ആചാരപ്രകാരം പരമ്പരാഗത ശൈലിയിലായിരുന്നു വിവാഹം.

3. സോനാക്ഷി സിൻഹ–സഹീർ ഇക്ബാൽ

ബോളിവുഡ് താരങ്ങളായ സോനാക്ഷി സിൻഹയുടെയും സഹീർ ഇഖ്ബാലിന്റെയും വിവാഹം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ജൂൺ 23നാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും.

4. പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയും

നടൻ പുൽകിത് സമ്രാട്ടും നടി കൃതി ഖർബന്ദയുമായുള്ള വിഹാഹവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദമ്പതികൾ തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പിങ്ക് ലഹങ്കയായിരുന്നു കൃതിയുടെ വേഷം. മിന്റ് ​ഗ്രീൻ ഷർവാണിയാണ് പുൽകിത് അണിഞ്ഞിരുന്നത്.

5. സ്വാസികയും പ്രേം ജേക്കബും

നടി സ്വാസിക വിജയും ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് വിവാഹവും ഏറെ ചർച്ച ചെയ്യപ്പെട്ടു. പിങ്ക്- ഐവറി ഷെയ്ഡിലുള്ള സാരിയാണ് സ്വാസിക ധരിച്ചത്. എംബ്രോയ്ഡറി വർക്കുകളാൽ സമൃദ്ധമായ റോസ് നിറത്തിലുള്ള ബ്ലൗസ് മാറ്റുകൂട്ടി. ഐവറി ഷെയ്ഡിലുള്ള ഷെർവാണി സ്യൂട്ടാണ് പ്രേം ജേക്കബ് ധരിച്ചിരുന്നത്.

6. അദിതി റാവു ഹൈദരി -സിദ്ധാർഥ്

വളരെ സിമ്പിൾ വെഡിം​ഗ് ലുക്കിലാണ് അദിതി റാവു ഹൈദരിയെയും സിദ്ധാർഥിനെ വ്യത്യസ്തമാക്കിയത്.
തെലങ്കാനയിലെ പ്രശസ്തമായ വനപർത്തി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഇരുവരും തിരഞ്ഞെടുത്തു.

7. വരലക്ഷ്മി – നിക്കോളൈ

തെന്നിന്ത്യയുടെ പ്രിയനടിയും തമിഴകത്തെ സുപ്രീം സ്റ്റാർ ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത് കുമാറും നിക്കോളൈ സച്ദേവിന്റെ വിവാഹവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വരലക്ഷ്മിയും നിക്കോളായ് കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളായിരുന്നു.

8. ഭാഗ്യ സുരേഷ് – ശ്രേയസ്

സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ശ്രേയസ് മോഹന്റെയും വിവാഹവും വ്യത്യസ്ത ആഘോഷങ്ങളോടെയായിരുന്നു നടത്തിയിരുന്നത്. സുരേഷ് ഗോപിയുടെ നാല് മക്കളിൽ രണ്ടാമത്തെ ആളാണ് ഭാഗ്യ സുരേഷ്. ഗുരുവായൂരിൽ 2024 ജനുവരി 17 നാണ് ഭാഗ്യ വിവാഹിതയായത്.

9. മാളവിക ജയറാം – നവനീത്

മെയ്യിലായിരുന്നു താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹം.
ഏറെ ആർഭാടം നിറഞ്ഞതായിരുന്നു മാളവികയുടെ വിവാഹം. പാലക്കാട് സ്വദേശിയും യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയെ വിവാഹം ചെയ്തതു.

10. ദിയ കൃഷ്ണ അശ്വിൻ ഗണേഷ്

നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായ അശ്വിനെയാണ് ദിയ വിവാഹം ചെയ്തതു.
തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹ ചിത്രങ്ങൾ ദിയ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ദീർഘ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം ചെയ്യുന്നത്.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള  ഡിഎല്‍എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.