പാസ്പോര്‍ട്ട് അടക്കം രേഖകള്‍ പിടിച്ചു വെക്കരുത് ; നിര്‍ദേശങ്ങളുമായി യുഎഇ

യുഎഇയിലെ സ്വകാര്യ കമ്പനികള്‍ക്ക് തൊഴില്‍ മാർഗ്ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച്‌ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. തൊഴിലാളികളോട് കമ്പനി ഉടമകള്‍ പാലിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും ഊന്നിപ്പറഞ്ഞിട്ടുള്ളത്. മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നിയമങ്ങളും നിബന്ധനകളും അനുസരിച്ചാണ് തൊഴിലാളികളുടെ നിയമനമെന്നും നിഷ്കർഷിക്കുന്നുണ്ട്. ഒരു വ്യക്തിയെ ജോലിക്ക് നിയമിക്കുമ്പോള്‍ ആ വ്യക്തിക്ക് നല്‍കുന്ന ജോലിയുടെ സ്വഭാവം, പ്രവൃത്തി സമയം, ശമ്പളം, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ അടങ്ങിയ ഓഫർ ലെറ്റർ നല്‍കണം. ഓഫർ ലെറ്ററില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ആനുകൂല്യം തൊഴില്‍ കരാറില്‍ ചേർക്കാൻ അനുമതിയുണ്ടെങ്കിലും കുറയ്ക്കാൻ പാടില്ല. തൊഴില്‍ നിയമത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ തൊഴില്‍ കരാറില്‍ യാതൊരു കാരണവശാലും എഴുതി ചേർക്കാനും പാടില്ല. മന്ത്രാലയം അംഗീകരിച്ച ജോബ് ഓഫർ ലെറ്ററുകളിലെ സീരിയല്‍ നമ്പറിലൂടെ (ബാർകോഡ്) ആധികാരികത പരിശോധിച്ചറിയാൻ സാധിക്കും. തൊഴിലാളികളുടെ ഫയലുകളും രേഖകളും കൃത്യമായി പരിപാലിക്കുകയും ആവശ്യപ്പെട്ടാല്‍ മന്ത്രാലയത്തില്‍ സമർപ്പിക്കുകയും വേണം. പാസ്പോർട്ട്, തിരിച്ചറിയല്‍ കാർഡ്, ബാങ്ക് കാർഡ് തുടങ്ങി ഔദ്യോഗിക രേഖകള്‍ പിടിച്ചു വെക്കരുത്. യുഎഇ തൊഴില്‍ നിയമം അനുസരിച്ച്‌ അനുയോജ്യമായ പാർപ്പിടം തയ്യാറാക്കാത്ത കമ്പനി ഉടമകള്‍ക്കെതിരെ കർശന നടപടിയുണ്ടാകും. താമസസൗകര്യം ഇല്ലെങ്കില്‍ താമസ അലവൻസ് നല്‍കല്‍ നിർബന്ധമാണ്. തൊഴിലാളിക്ക് സുരക്ഷിതവും അനുയോജ്യവുമായ തൊഴില്‍ അന്തരീക്ഷവും അനുബന്ധ ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കേണ്ടത് തൊഴിലുടമയാണ്. ജോലി സ്ഥലത്തെ അവകാശങ്ങളെക്കുറിച്ച്‌ തൊഴിലാളികളെ ബോധവാന്മാരാക്കണം ലേബറുടെ ചികിത്സാ ചെലവുകള്‍ വഹിക്കേണ്ടത് കമ്പനി ഉടമയാണ്. ഇൻഷുറൻസ് പ്രീമിയവും തൊഴിലുടമ അടയ്ക്കണം. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യാൻ തൊഴിലാളിയെ അനുവദിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുത്. ജോലി അവസാനിപ്പിച്ചാലും രണ്ട് വർഷംവരെ രേഖകള്‍ സൂക്ഷിക്കണം. ജോലി മതിയാക്കിയ തൊഴിലാളിയെ രാജ്യം വിടാൻ നിർബന്ധിക്കരുത്. വേറെ ജോലിയിലേക്കു മാറാൻ ആഗ്രഹമുള്ളവരെ തടയാൻ പാടില്ല. ജോലി ചെയ്യുന്ന കാലയളവിലെ തൊഴിലാളിയുടെ ശമ്പളവും ആനുകൂല്യങ്ങളും മുഴുവനായി നല്‍കണമെന്നും നിർദേശമുണ്ട്. തൊഴിലാളികള്‍ക്ക് മതിയായ പരിശീലനം നല്‍കുക, ജോലിക്കിടയില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളില്‍ നിന്നും പരുക്കില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷനേടാൻ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും നല്‍കുക, അപകടസാധ്യതകള്‍ ഒഴിവാക്കാൻ തൊഴിലാളികളെ ബോധവല്‍ക്കരിക്കുക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തൊഴില്‍ നിയമത്തെക്കുറിച്ച്‌ തൊഴിലാളികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ബോധവല്‍ക്കരണം നല്‍കുക എന്നിവയാണ് പ്രധാന മറ്റു നിർദേശങ്ങള്‍.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

മെഗാ രക്‌തദാന ക്യാമ്പ് നടത്തി

ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയ രക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ്

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *