കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് എന്‍ട്രികള്‍ ജനുവരി 15 വരെ നല്‍കാം. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡിന് എന്‍ട്രി നല്‍കാം. 2023-2024 അധ്യയന വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച മാഗസിനുകളാണ് പരിഗണിക്കുക. ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000 രൂപയും 10,000 രൂപയും ട്രോഫിയും ലഭിക്കും. താത്പര്യമുള്ളവര്‍ മാഗസിന്റെ അഞ്ച് പകര്‍പ്പുകള്‍, പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ അടങ്ങിയ അപേക്ഷ ജനുവരി 15 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 വിലാസത്തിലോ ഇ-മാഗസിനുകള്‍ mediaclub.gov@gmail.com ലോ നല്‍കണം. ഫോണ്‍: 0484-2422068, 0471-2726275.

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?
മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള







