രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ക്യാൻസര്‍ കണ്ടെത്താം

ശരീരത്തിലെ ചില കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാൻസർ എന്ന് പറയുന്നത്. പലരും പേടിയോടെ നോക്കി കാണുന്ന രോഗം കൂടിയാണിത്. ശരീരത്തിലെ പല അസ്വസ്ഥതകളും പലപ്പോഴും ക്യാൻസർ മൂലമായിരിക്കില്ല. എന്നിരിന്നാലും, അവ പരിശോധിക്കേണ്ടത് പ്രധാനമാണ്. ക്യാൻസർ ശരീരത്തില്‍ പടർന്നിട്ടുണ്ടെങ്കില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമാക്കും. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് സ്ക്രീനിംഗിലൂടെ ക്യാൻസർ കണ്ടെത്താനാകും. ശരീരത്തിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാം.

ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെ..?

ഒന്ന്…

മിക്ക സ്ത്രീകള്‍ക്കും ഇടയ്ക്കിടെ ക്രമരഹിതമായ ആർത്തവമോ മലബന്ധമോ ഉണ്ടാകാറുണ്ട്. എന്നാല്‍ സ്ഥിരമായ വേദനയോ ആർത്തവ സൈക്കിളിലെ മാറ്റങ്ങളോ സെർവിക്കല്‍, ഗർഭാശയ അല്ലെങ്കില്‍ അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം.

രണ്ട്…

ക്യാൻസർ ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഒരു പ്രധാന ലക്ഷണം ശരീരഭാരം കുറയുന്നു എന്നതാണ്. പ്രത്യേകിച്ച്‌ ഒരു കാരണവുമില്ലാതെ നിങ്ങളുടെ ശരീരഭാരം കുറയുമ്പോള്‍, അതിനെ വിശദീകരിക്കാനാകാത്ത ഭാരം കുറയല്‍ എന്ന് വിളിക്കുന്നു.

മൂന്ന്…

ദീർഘകാല മലബന്ധ പ്രശ്നം, വയറിളക്കം, വയറുവേദന തുടങ്ങിയവയൊക്കെ വൻകുടല്‍ ക്യാൻസറിന്റെ ലക്ഷണമാകാം. മൂത്രം കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വേദന, മൂത്രത്തില്‍ രക്തം, അല്ലെങ്കില്‍ മൂത്രസഞ്ചി പ്രവർത്തനത്തിലെ മാറ്റം (പതിവിലും കൂടുതലോ കുറവോ മൂത്രം ഒഴിക്കേണ്ട അവസ്ഥ പോലുള്ളവ) മൂത്രസഞ്ചി അല്ലെങ്കില്‍ പ്രോസ്റ്റേറ്റ് കാൻസറുമായി ബന്ധപ്പെട്ടേക്കാം.

നാല്…

മലമൂത്രവിസർജനത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ആഴ്ചകളോളം വിട്ടുമാറാത്ത മലബന്ധമോ വയറിളക്കമോ വന്നാല്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, പ്രത്യേകിച്ച്‌ നാല്‍പത് വയസ് കഴിഞ്ഞ ആളാണെങ്കില്‍ ശ്രദ്ധ വേണം.

അഞ്ച്…

ദഹനക്കേട് അല്ലെങ്കില്‍ ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട് മൂലമുള്ള പ്രശ്നങ്ങള്‍ അന്നനാളം (വയറ്റിലേക്ക് ഭക്ഷണം പോകുന്ന കുഴല്‍), ആമാശയം, അല്ലെങ്കില്‍ ശ്വാസനാളം (തൊണ്ട) എന്നിവയുടെ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം.

ആറ്…

നിറം, വലുപ്പം, ആകൃതി എന്നീ കാര്യങ്ങള്‍ വ്യത്യാസപ്പെടുന്ന അരിമ്പാറ, മറുക് എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഒരു ഡോക്ടറെ ഉടൻ തന്നെ കാണണം. ചർമ്മത്തിലെ മറ്റേതെങ്കിലും മാറ്റങ്ങളും ഡോക്ടറെ അറിയിക്കണം.

ഏഴ്…

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് സ്ഥിരമായ മുഴകള്‍ അല്ലെങ്കില്‍ വീക്കം എന്നിവ കാണുന്നുണ്ടെങ്കില്‍ ഗൗരവമായി കാണണം. കഴുത്ത്, കക്ഷം, ആനെഞ്ച്, സ്തനങ്ങള്‍ അല്ലെങ്കില്‍ വൃഷണം എന്നിവിടങ്ങളില്‍ ഏതെങ്കിലും ഭാഗത്ത് മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.