അനധികൃതമായി പണം വായ്പ നല്‍കിയാൽ ഏഴ് വര്‍ഷംവരെ ശിക്ഷ

രാജ്യത്ത് മോദി ഭരണത്തിന് പിന്നാലെ വിപ്ലവകരമായ നിരവധി നിയമങ്ങളാണ് നടപ്പിലാക്കുന്നത്. ഇപ്പോഴിതാ, അനധികൃത വായ്പ വിതരണം തടയുന്നതിന് വേണ്ടി കേന്ദ്രസർക്കാർ പുതിയനിയമം കൊണ്ടുവരുന്നുവെന്ന് റിപ്പോർട്ടുകള്‍. നിലവില്‍ ഇപ്പോള്‍ അനധികൃത നിക്ഷേപം സ്വീകരിക്കുന്നതും കള്ളപ്പണ ഇടപാടും തടയാനും വേണ്ടി പ്രത്യേക നിയമമുണ്ട്. സമാനമാതൃകയില്‍ വായ്പ വിതരണത്തിനും അംഗീകൃതരീതി നിർണയിക്കുന്നതാണ് ഈ നിയമം. ആർബിഐയുടേയോ മറ്റു ഏജൻസികളുടെയോ അംഗീകാരമില്ലാതെയുള്ള പണയവായ്പ നല്‍കുന്നതും പലിശയ്ക്ക് പണം കൊടുക്കുന്നതും നിരോധിത ഇടപാടായി മാറും. പുതിയ നിയമത്തെക്കുറിച്ചുള്ള നിർദേശം സമർപ്പിക്കാനായി കരട് ബില്ല് സഹിതം കേന്ദ്രസർക്കാർ സംസ്ഥാനങ്ങള്‍ക്കായി നല്‍കുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ കമ്പനിനിയമത്തില്‍ നിർവ്വചിച്ച പ്രകാരമുള്ള ബന്ധുക്കള്‍ക്കല്ലാതെ വായ്പ നല്‍കുന്നതിന് വ്യക്തികള്‍ക്ക് വിലക്കും ഉണ്ട്. ഇതിനിടെ, പലിശ ഈടാക്കി പണം കടമായി നല്‍കുന്നതു മാത്രമാണ് വായ്പയുടെ നിർവചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അനധികൃത വായ്പ വിതരണം ഏതൊക്കെയാണെന്ന് നിയമം പ്രാബല്യത്തില്‍ വരുന്നതിനൊപ്പം കേന്ദ്രം വിജ്ഞാപനം ചെയ്യും. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈൻ സേവനങ്ങളുമെല്ലാം കേന്ദ്രത്തിന്റെ ഒരു ഡേറ്റാ സെന്ററില്‍ രജിസ്റ്റർ ചെയ്യുന്ന വിധത്തിലാണ് നിയമത്തിലെ വ്യവസ്ഥ. വായ്പ നല്‍കുന്ന സ്ഥാപനമോ, സംഘമോ അംഗീകൃതമാണോയെന്ന് ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കാനാകും. എല്ലാ സംസ്ഥാനത്തും ഇത്തരം കേസുകള്‍ പരിശോധിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കരട് നിയമത്തില്‍ വ്യവസ്ഥ ഉണ്ട്. പ്രത്യേകകോടതിയും നിലവില്‍വരും. പരാതികളില്‍ ഗൗരവമുള്ളതാണെങ്കില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് നേരിട്ട് സിബിഐക്ക് കൈമാറുകയും ചെയ്യാം. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെത്തന്നെ സിബിഐക്ക് അന്വേഷിക്കുകയും ചെയ്യാം.

*വായ്പ നല്‍കിയാൽ* *ശിക്ഷാവിധി ഇങ്ങനെ*

നിയമവിരുദ്ധമായി വായ്പനല്‍കുന്നത് രണ്ട് വർഷം മുതല്‍ ഏഴ് വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതർ പറഞ്ഞു. രണ്ടുലക്ഷംമുതല്‍ ഒരുകോടി രൂപവരെ പിഴയും ലഭിക്കാം. ഇങ്ങനെ നല്‍കിയ വായ്പ തിരിച്ചുപിടിക്കാൻ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ പത്തുവർഷംവരെ തടവുലഭിക്കും. അഞ്ച് ലക്ഷം രൂപയോ വായ്പയുടെ രണ്ടിരട്ടിയോ പിഴയായും നല്‍കേണ്ടിവരും. കേന്ദ്രത്തില്‍ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങള്‍ വായ്പവിതരണം ചെയ്താലോ, അത്തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയാലോ ഏഴ് വർഷംവരെ തടവുലഭിക്കാവുന്ന കുറ്റമെന്നും അധികൃതർ പറയുന്നു. എന്തായാലും ഇത് ഇനി പൊതുജനങ്ങളെ എങ്ങനെ ബാധിക്കുമെന്നും നോക്കി കാണേണ്ടതുണ്ട്. പുതിയ കേന്ദ്രനിയമം സാധാരണകാരെ എങ്ങനെ ബാധിക്കുമെന്നും വരും നാളുകളില്‍ അറിയാം.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.