ഇതൊന്ന് ശ്രദ്ദിക്കണേ; പാക്കറ്റ് ചപ്പാത്തിയെന്ന വില്ലൻ !

പലപ്പോഴും കുഴച്ച്‌ പരത്തി ഉണ്ടാക്കാനുള്ള കഷ്ടപ്പാട് ഓർത്ത് കടയില്‍ നിന്ന് ഹാഫ് ബോയില്‍ഡ് പാക്കറ്റ് ചപ്പാത്തികള്‍ വാങ്ങുന്നതാണ് പതിവ്. കഴിക്കാൻ രുചിയും സോഫ്റ്റുമാണെങ്കിലും അത്ര നല്ലതല്ല ഈ പാക്കറ്റ് ചപ്പാത്തികള്‍.

സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ ദിവസമാണ് ഒരു ചപ്പാത്തി കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുക. എന്നാല്‍ പായ്ക്കറ്റ് ചപ്പാത്തി ഇതില്‍ കൂടുതല്‍ കാലം ഉപയോഗിയ്ക്കാനാകും. ഇത്തരം പാക്കറ്റുകള്‍ ചപ്പാത്തിയില്‍ കേടാകാതിരിയ്ക്കുവാനുള്ള ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട് എന്നത് തന്നെയാണ് ഇങ്ങനെയിരിക്കാനുള്ള കാരണം. സോഡിയം ബെന്‍സോയേറ്റ്, സോഡിയം പ്രൊപ്പോണേറ്റ്, കാല്‍സ്യം പ്രൊപ്പോണേറ്റ്, ബെന്‍സോയിക് ആസിഡ്, തുടങ്ങിയ പല കെമിക്കലുകളും ഇതില്‍ ചേര്‍ക്കുന്നുണ്ട്. ഇവയൊന്നും ആരോഗ്യത്തിന് ഗുണം ചെയ്യില്ല.

ബേക്കിംഗ് സോഡ, വനസ്‌പതി പോലുള്ള ഹൈഡ്രോജനേറ്റഡ് ഫാറ്റ് എന്നിവ മാവില്‍ ചേർക്കുമെങ്കിലും ഇവ പാക്കറ്റില്‍ അടയാളപ്പെടുത്താറില്ല എന്നത് മറ്റൊരും ഗുരുതരമായ വിഷയം. ഫുഡ് സേഫ്റ്റി ആക്‌ട് പ്രകാരം ചേര്‍ക്കാന്‍ സാധിയ്ക്കുന്ന ഒന്ന് സോര്‍ബിക് ആസിഡ് മാത്രമാണ്. മറ്റുള്ളവ അനുവദനീമായതല്ലെന്നര്‍ത്ഥം. എന്നാല്‍ സോര്‍ബിക് ആസിഡ് ചേര്‍ത്തുണ്ടാക്കുന്ന ചപ്പാത്തി ഏറിയാല്‍ 15 ദിവസം വരെ മാത്രമേ കേടാകാതിരിയ്ക്കൂ.

മാത്രമല്ല, ഇവയോരോന്നും പൊതിഞ്ഞു വയ്ക്കുകയും ഫ്രിഡ്ജില്‍ വയ്ക്കുകയും വേണം. അല്ലെങ്കില്‍ കേടാകും.എന്നാല്‍ പലതും ഇത്തരം രീതിയില്‍ സൂക്ഷിയ്ക്കാറേ ഇല്ല.

പാക്കറ്റ് ചപ്പാത്തികളിലുള്ള കാല്‍സ്യം പ്രൊപ്പണേറ്റ് എന്ന പ്രിസർവേറ്റീവ് അള്‍സറിനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുവരെ കാരണമാകാം. അതിനാല്‍ പാക്കറ്റ് ചപ്പാത്തി വാങ്ങുമ്ബോള്‍ അതില്‍ അടങ്ങിയിട്ടുള്ള പ്രിസർവേറ്റീവുകള്‍ ഏതെന്ന് വായിച്ച്‌ മനസിലാക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്. പാക്കറ്റ് ചപ്പാത്തികള്‍ സോഫ്റ്റായിരിക്കാൻ ഉപയോഗിക്കുന്ന ബെന്‍സോയിക് ആസിഡ് സ്ഥിരമെന്ന പോലെ ഉള്ളില്‍ ചെല്ലുമ്ബോള്‍ കുടലിന് പ്രശ്‌നം, ആസ്മ, ചര്‍മ പ്രശ്‌നം തുടങ്ങിയ പലതും ഉണ്ടാകാൻ സാധ്യതയുണ്ട്. കുട്ടികളില്‍ ഇത് ഏകാഗ്രതക്കുറവ്, ഉറക്കക്കുറവ്, അസ്വസ്ഥത തുടങ്ങിയവയുമുണ്ടാക്കാം.

സോഡിയും പ്രൊപ്പണേറ്റ് ഉള്ളില്‍ ചെല്ലുന്നത് മനം പിരട്ടല്‍, ഗ്യാസ് പോലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകാം. കുറച്ച്‌ ബുദ്ധിമുട്ടാണെങ്കിലും ഗോതമ്ബ് പൊടി വാങ്ങി വീട്ടില്‍ തന്നെ കുഴച്ച്‌ പരത്തി ചപ്പാത്തി ചുടുന്നതാണ് നല്ലത്.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്.

ബെംഗളൂരു ∙ ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ

പീച്ചങ്കോട് എൽ.പി സ്കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

ഭൗതിക- അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പീച്ചങ്കോട് എൽ.പി സ്കൂളിൽ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. നാല് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന  പുതിയ

വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം . യുപി ജനറൽ ഓവറോൾ,എൽപി

മാനന്തവാടി ടൗണിലെ പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

മാനന്തവാടി ടൗണിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിലെത്തുന്ന ജനങ്ങളെ ഏറെ വലച്ചിരുന്ന ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലിടങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കാൻ തുക വകയിരുത്തിയിരുന്നു. മാനന്തവാടി ഗാന്ധി

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.