യുഎഇയില്‍ വിവാഹം കഴിക്കുന്ന പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. വിവാഹത്തിന് മുന്‍പുളള ആരോഗ്യപരിശോധന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും ജനിതക പരിശോധന നിലവില്‍ സ്വദേശി പൗരന്മാർക്ക് മാത്രമാണ് നിർബന്ധം. എമിറേറ്റ്സ് ജെനോം കൗണ്‍സിലിന്‍റെ തീരുമാനത്തിന് യുഎഇ സർക്കാരിന്‍റെ വാർഷിക യോഗത്തില്‍ അംഗീകാരമായി.
വിവാഹത്തിന് മുമ്ബ് പകർച്ചവ്യാധികളും പാരമ്ബര്യരോഗങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഇത് നടപ്പിലാക്കുന്നത്. കാർഡിയോമയോപ്പതി, ജനിതക അപസ്മാരം, സ്‌പൈനല്‍ മസ്‌കുലാർ അട്രോഫി, ശ്രവണ നഷ്ടം, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ പാരമ്ബര്യ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന 570-ലധികം ജനിതകമാറ്റങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്താനാകും. ജനിതക രോഗങ്ങളെ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന സംയോജിത ദേശീയ ജനിതക വിവരശൃംഖലയുണ്ടാക്കുകയെന്നുളളതും പരിശോധനയിലൂടെ ലക്ഷ്യമിടുന്നു.
വിവാഹത്തിന് മുന്‍പ് എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി ആന്‍ഡ് സി, സിഫിലിസ് തുടങ്ങിയ പകർച്ചാവ്യാധികള്‍ക്കുളള പരിശോധനകള്‍നിർബന്ധമായും ചെയ്തിരിക്കണം. ബീറ്റാ-തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ രോഗങ്ങള്‍ക്കുളള പരിശോധനയും നടത്തണം. കൂടാതെ ജർമൻ മീസില്‍സ് (റുബെല്ല) പരിശോധനയും രക്ത ഗ്രൂപ്പ് അനുയോജ്യമാണോയെന്ന പരിശോധനയും നടത്തണം. 840 ലധികം രോഗങ്ങള്‍തിരിച്ചറിയാന്‍കഴിയുന്ന ജനിതക പരിശോധന ആവശ്യമെങ്കില്‍ നടത്താമെന്നും അബുദബി ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളിലെ ജനിതക വൈകല്യങ്ങള്‍കുറയ്ക്കുന്നതിനും രോഗങ്ങള്‍പകരുന്നത് തടയാനും ഇത്തരം പരിശോധനകളിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. ജനിതക രോഗങ്ങളുളളവർക്ക് അത് മുന്‍കൂട്ടി അറിഞ്ഞ് പരിഹരിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും ഈ പരിശോധനകള്‍സഹായകരമാകും. അബുദബി ആരോഗ്യവകുപ്പ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി, എമിറേറ്റ്സ് ഹെല്‍ത്ത് സർവീസസ്, ദുബായ് ഹെല്‍ത്ത് തുടങ്ങിയ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് ജനിതക പരിശോധന നടപ്പിലാക്കുന്നത്.
								
															
															
															
															







