മീനങ്ങാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സഹപ്രവർത്തകർക്ക് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി വീടുകളുടെ തറക്കല്ലിടൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് നിർവഹിച്ചു. മേപ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിൻസിയ നസ്റിൻ, കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനസ്, കോഴിക്കോട് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥൻ ഷിഹാബുദ്ദീൻ എന്നിവർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. ഇതിന് ആവശ്യമായ ഒമ്പത് സെൻറ് സ്ഥലം വീതം മീനങ്ങാടിയിലെ പാലക്കമൂല എന്ന സ്ഥലത്ത് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം സൗജന്യമായി വാങ്ങി നൽകി. വയനാട് ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ടി.എൻ സജീവ്, പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി പ്രദീപൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് സഞ്ജു വി കൃഷ്ണൻ ,കെ.പി.ഒ. എ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശൻ വെള്ളോറ, കെ.പി.ഓ.എ ജില്ലാ സെക്രട്ടറി പി.സി. സജീവ്, ജില്ലാ പോലീസ് സഹകരണസംഘം പ്രസിഡന്റ് കെ.എം ശശിധരൻ തുടങ്ങിയവർ സംബന്ധിച്ചു.

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







