കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ആരംഭിക്കുന്ന ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് ജനുവരി നാല് വരെ അപേക്ഷിക്കാം. റേഡിയോ അവതരണം (റേഡിയോ ജോക്കി), പോഡ്കാസ്റ്റിങ്, ഡബ്ബിങ്, ഓഡിയോ എഡിറ്റിങ്, മിക്‌സിങ് ആന്‍ഡ് മാസ്റ്ററിങ് മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കും. രണ്ടര മാസമാണ് കോഴ്‌സ കലാവധി. 15,000 രൂപയാണ് കോഴ്‌സ് ഫീസ്. പ്ലസ്ടു യോഗ്യതയുള്ളവര്‍ www.keralamediaacademy.org ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍:0484-2422275, 0471-2726275, 9744844522, 7907703499.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്







