‘രണ്ട് തവണ ചൂടുവെള്ളത്തില്‍ വീണ അവസ്ഥയാണ്’ പിരിയാനുള്ള കാരണം വെളിപ്പെടുത്തി അമൃത

നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം ഗായിക അമൃത സുരേഷിന് നിരന്തരം സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞപ്പോഴും നെഗറ്റീവ് കമന്റുകളുടെ രൂപത്തിലെത്തുന്ന ആക്രമണം ഇരട്ടിച്ചു.

അടുത്തിടെയാണ് ബാലയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച്‌ അമൃത തുറന്നുപറഞ്ഞത്. ഈ പെട്ടെന്നുള്ള പ്രതികരണത്തെക്കുറിച്ചും ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത.

‘ഇനിയും പ്രതികരിക്കാതെ ഇരുന്നാല്‍ ശരിയാവില്ലെന്ന് മനസിലാക്കിയാണ് അത്തരമൊരു പ്രതികരണം നടത്തിയത്. സഹിക്കാനാവുന്ന അത്രയും ക്ഷമിച്ചു. കുഞ്ഞിനെ വലിച്ചിടുന്നു എന്ന് തോന്നിയപ്പോഴാണ് പ്രതികരിച്ചത്. ലീഗല്‍ എഗ്രിമെന്റിന്റെ പുറത്താണ് ഡിവോഴ്‌സ് നടന്നത്.

പരസ്‌പരം പരസ്യമായി കുറ്റപ്പെടുത്താൻ പാടില്ലെന്നും അതിലുണ്ടായിരുന്നു. ഞാൻ എവിടെയും ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴും ആരെയും ഉപദ്രവിക്കാനും ശല്യം ചെയ്യാനും പോകുന്നില്ല. അവർ സന്തോഷമായിരിക്കട്ടെ. നമ്മളെ ഉപദ്രവിക്കാതിരുന്നാല്‍ മതി. സംഗീതത്തിലൂടെയാണ് എല്ലാത്തിനെയും അതിജീവിക്കാൻ സാധിച്ചത്.

ഇപ്പോള്‍ രണ്ട് തവണ ചൂടുവെള്ളത്തില്‍ വീണ അവസ്ഥയാണ്. ഗോപി സുന്ദറിനും എനിക്കും ഇടയില്‍ സംഗീതമെന്ന ഒരു കോമണ്‍ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയില്‍ ഇന്നേവരെ അടിയും വഴക്കും ഉണ്ടായിട്ടില്ല.

ഉപദ്രവങ്ങളുണ്ടായിട്ടില്ല. അദ്ദേഹം ഒരു പീസ്‌ഫുള്‍ മനുഷ്യനാണ്. രണ്ടുപേരുടെയും നയങ്ങള്‍ ചേരില്ലെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മനസിലായി. അങ്ങനെ സമാധാനപരമായി പിരിഞ്ഞു. ജീവിതത്തില്‍ ഇത്രയും വലിയൊരു കാര്യം തീരുമാനിക്കുമ്ബോള്‍ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോ. ‘ – അമൃത സുരേഷ് പറഞ്ഞു.

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്

പെൻഷൻ മസ്റ്ററിങ്;ഏഴ് ലക്ഷത്തോളം പേര്‍ പുറത്ത്

സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത്

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍*

ന്യൂഡൽഹി: രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍*

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ

12ാം ദിനവും സ്വര്‍ണവില കുറഞ്ഞു

ഒരു പവന് സ്വർണ്ണത്തിന്റെ ഇന്നത്തെ വില 73,440 രൂപ സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.