സംയുക്ത പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം:
സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധനയ്ക്ക് തുടക്കമായി. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച്‌ വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകും. സുരക്ഷിതമായ ഡ്രൈവിങിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗപരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണിങ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്നലുകളും അറിവുകളും മനസില്‍ ഉണ്ടായിരിക്കണം. ട്രാഫിക് സിഗ്നലുകളും അടയാളങ്ങളും അനുസരിച്ച്‌ വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം. സീറ്റ് ബെല്‍റ്റുകള്‍ അപകടത്തില്‍ പരുക്കേല്‍ക്കുന്നത് കുറക്കുന്നു. ഒപ്പം തന്നെ അപകട സമയങ്ങളില്‍ മരണ സാധ്യത ഗണ്യമായി കുറക്കുകയും ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം പിഴയും ഇടാക്കും. ഡ്രൈവിങിനിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങളുടെ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്. ഓരോ 10 മൈല്‍ വേഗതക്കും ഒരു കാറിന്റെ നീളമെങ്കിലും അകലം പാലിക്കുക. ഇങ്ങനെ ചെയ്താല്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ലെയ്ന്‍ മാറുകയോ ചെയ്താല്‍ പെട്ടെന്ന് പ്രതികരിക്കാനും വണ്ടി നിര്‍ത്താനും നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക എന്നിവ ഒഴിവാക്കാം. വാഹനം ഓടിക്കുമ്പോള്‍ അമിവേഗവും അപകടകരമായി മറ്റു വഹനങ്ങളെ മറികടക്കുക എന്നിവ ഒഴിവാക്കുക, മറ്റ് ഡ്രൈവര്‍മാരോട് അനാവശ്യമായി തന്‍പ്രമാണിത്തം കാണിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിയുന്നതിനൊപ്പം സുരക്ഷയും ഉറപ്പാക്കാം.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്

ആശ പ്രവർത്തക നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പനമരം ഗ്രാമ പഞ്ചായത്തിലെ 11 വാർഡിലേക്ക് ആശ പ്രവർത്തകയെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അതാത് വാർഡുകളിൽ സ്ഥിരതാമസക്കാരായ 25നും 45നുമിടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും വില്പന നടത്തി കിട്ടിയ പണവുമായി ഒരാൾ പിടിയിൽ

പുൽപള്ളി : പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി ഷിബു (45) വിനെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. വാടാനക്കവലയിൽ വെച്ചാണ് കൈവശം സൂക്ഷിച്ച മദ്യവും പണവും പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ 10 കുപ്പികളിലായി

ഗതാഗത നിയന്ത്രണം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കമ്പക്കൊടി–തോട്ടാമൂല റോഡിൽ കലുങ്ക് പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 3) മുതൽ മുതൽ രണ്ട് മാസത്തേക്ക് ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതായി അസിസ്റ്റന്റ്‌ എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

വയോജനങ്ങളുടെ ഉത്സവമായി ജനമൈത്രി പോലീസിന്റെ ‘വയോഘോഷം’

പൊഴുതന: ‘ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍, മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍’ സേട്ടുക്കുന്ന് സ്വദേശിയായ ചാണ്ടി ആന്റണിയില്‍ നിന്നൊഴുകിയ ഗാനം അത്തിമൂല പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അലയടിച്ചപ്പോള്‍ ചാണ്ടിക്കു ചുറ്റുമുള്ള

വട്ടോളി പാലം നിർമ്മാണത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരിയ – വട്ടോളി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വട്ടോളി പാലം നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ -പിന്നാക്കക്ഷേമ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.