പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്താല്‍ പണി കിട്ടും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാ‌ർ. ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കല്‍, രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകള്‍. നിലവിലെ നിയമപ്രകാരം ദേശീയ ചിഹ്നത്തെ അവഹേളിച്ചാല്‍ പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005-ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം തടയല്‍) നിയമവും ഉപഭോക്തൃകാര്യ വകുപ്പിന് കീഴിലുള്ള 1950-ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയല്‍) നിയമവും ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം. അടുത്തിടെയാണ് ഇതുസംബന്ധിച്ച്‌ ചർച്ചകള്‍ മന്ത്രിതലയോഗത്തില്‍ നടന്നത്. ആദ്യതവണ കുറ്റം ചെയ്യുന്നവർക്ക് ഒരു ലക്ഷവും ആവർത്തിക്കുന്നവർക്ക് അഞ്ച് ലക്ഷവും പിഴയും ആറ് മാസം വരെ തടവും ശിക്ഷ നല്‍കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് 2019-ല്‍ നിർദ്ദേശം നല്‍കിയെങ്കിലും നടപ്പാക്കിയിരുന്നില്ല.

ദുരുപയോഗം തടയല്‍ നിയമം

ദേശീയപതാക, സർക്കാർ വകുപ്പുകള്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങല്‍, രാഷ്ട്രപതിയുടെയും ഗവർണറുടെയും ഔദ്യോഗിക മുദ്രകള്‍, മഹാത്മാഗാന്ധി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങള്‍, അശോകചക്രം എന്നിവയുടെ ദുരുപയോഗം തടയുന്നതാണ് നിയമം.

ശരീരത്തില്‍ അയണിന്റെ കുറവുണ്ടോ?എങ്ങനെ അറിയാം

മുടികൊഴിയുക, നഖങ്ങള്‍ പൊട്ടിപോവുക തുടങ്ങിയ ചെറിയ ചെറിയ സൂചനകള്‍ പോലും ശരീരത്തിലെ എന്തെങ്കിലും മാറ്റങ്ങളെയാണ് കാണിക്കുന്നതെന്ന് നമുക്ക് തോന്നാറുണ്ട് അല്ലേ?. ശരീരത്തില്‍ അയേണിന്റെ കുറവ് ഉണ്ടാകുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്? ഏതൊക്കെ അവയവങ്ങളെയാണ് അത്

‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ താങ്ങില്ല’; രാഹുല്‍ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പുറത്ത്. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും എന്ന്

എൽ ക്ലാസികോ ഫൈനലിൽ റയലിനെ വീഴ്ത്തി; സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണ ചാമ്പ്യന്മാർ

സ്പാനിഷ് സൂപ്പർ കപ്പിൽ എഫ്സി ബാഴ്സലോണ ചാമ്പ്യന്മാർ. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലെ അൽഇന്മ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് ബാഴ്സലോണ കിരീടം നിലനിർത്തിയത്. ആവേശകരമായ കലാശപ്പോരിൽ രണ്ടിനെതിരെ

കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം. വയനാട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു

കോഴിക്കോട്: കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. കൊടുവള്ളി സ്വദേശി നിഹാല്‍, ഇങ്ങാപ്പുഴ സ്വദേശി സുബി, വയനാട് സ്വദേശി സമീർ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്

ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ

നേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; 2025ൽ എത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേ​ഗത കൂട്ടി

2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.