പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം വന്നെത്തി

കൽപ്പറ്റ :
ഒരു ചെറുപുഞ്ചിരിയോടെ 2025 പടി കയറി വന്നിരിക്കുന്നു. പുതുവര്‍ഷത്തിന്റെ ഉത്സാഹവും കലണ്ടറിലെ ആദ്യ ദിവസമായ ജനുവരി ഒന്ന് പഴയ ഭാരങ്ങളും പ്രശ്നങ്ങളുമെല്ലാം ഇറക്കിവെച്ച്‌ പുതിയ പ്രതീക്ഷകളോടെ ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കമിടുന്ന സൂചകമാണ്. ലോകത്തെമ്പാടും വ്യത്യസ്തമായ ശൈലികളില്‍ പുതുവത്സരത്തെ വരവേറ്റു.

എല്ലാ ദിവസവും ജിമ്മില്‍ പോകും, നടക്കും, വര്‍ക്ക് ഔട്ട് ചെയ്യും, ആരോഗ്യദായകമായ ഭക്ഷണം മാത്രം കഴിക്കും, രാത്രി കാല വെബ്‌സീരീസ് കാഴ്ച നിര്‍ത്തും, പുതിയ ആളുകളെ പരിചയപ്പെടും, ജീവിതത്തിൽ പുതിയ ചിട്ടകൾ കൊണ്ടുവരും അങ്ങനെ പുതുവര്‍ഷ തീരുമാനങ്ങള്‍ നീളുന്നു….

അനന്തമായ സന്തോഷത്തിലേക്കും സമൃദ്ധിയിലേക്കും ഒരു കവാടമാകട്ടെ പുതുവർഷം. നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സജ്ജീകരിച്ചിരിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പുതുവർഷത്തെ തുറന്ന കൈകളോടെ സ്വീകരിക്കുക. പുതുവർഷത്തിലെ എല്ലാ ദിവസവും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കുന്നതിനുള്ള ഒരു ചുവടുവെയ്പ്പായിരിക്കട്ടെ, പുതുവർഷത്തിൻ്റെ ഈ പ്രഭാതം പുതിയ അവസരങ്ങളുടെ ഉദയത്തിൻ്റെ പര്യായമാണ്. പുനഃസജ്ജമാക്കാനും പുതിയ തീരുമാനങ്ങൽ എടുക്കാനും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ സൃഷ്ടിക്കാനുമുള്ള അവസരം. പ്രതീക്ഷയോടെ 2025-ലേക്ക് നാം ചുവടുവെക്കുമ്പോൾ, നമുക്ക് ഇത് ഓർമിക്കാവുന്ന ഒരു വർഷമാക്കി മാറ്റാം, ഭാവിയെ പ്രതീക്ഷയോടെയും സ്നേഹത്തോടെയും നേരിടുക, ഭൂതകാലത്തിൻ്റെ ഭാരങ്ങൾ വലിച്ചെറിയുക, ഹൃദയം തുറന്ന് പുതുവർഷത്തെ വരവേൽക്കുക. 2025 എല്ലാവർക്കുമായി അവിസ്മരണീയവും സമ്പന്നവുമായ ഒരു യാത്രയാകട്ടെ…

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.