തിരുവനന്തപുരം:ഗതാഗത നിയമലംഘനം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസുമായി സഹകരിച്ച് വാഹന പരിശോധന ഊര്‍ജിതമാക്കും. വാഹനങ്ങളില്‍ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്ഥാപിച്ച കളര്‍ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഹൈ ബീം ലൈറ്റുകള്‍, എയര്‍ഹോണ്‍, അമിത സൗണ്ട് ബോക്‌സുകള്‍, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജനുവരി 15 വരെ കര്‍ശന പരിശോധന തുടരും. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അനുവദനീയവും അല്ലാത്ത ലൈറ്റുകള്‍ ഫിറ്റ് ചെയ്തതും, അമിത ശബ്ദം ഉണ്ടാക്കുന്ന എയര്‍ ഹോണുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്‌നസ് ക്യാന്‍സല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. അനധികൃത ഫിറ്റിംഗ് ആയി എയര്‍ഹോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപ വരെയാണ് പിഴ, വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5000 രൂപ പിഴ ചുമത്തും. സ്പീഡ് ഗവര്‍ണര്‍ അഴിച്ചുവെച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കും. ട്രിപ്പിള്‍ റൈഡിങ് സ്റ്റണ്ടിംഗ് എന്നിവ കാണുകയാണെങ്കില്‍ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്ന ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവും. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന വര്‍ണ്ണ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ അഴിച്ചുമാറ്റിയതിന് ശേഷം മാത്രമേ സര്‍വീസ് നടത്തുവാന്‍ അനുവദിക്കുകയുള്ളൂ എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന് മറുപടിയായി നിതിൻ ഗഡ്കരി
കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന് വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി







