പ്രതീക്ഷകളുടെ പുതുവര്‍ഷം വയനാട് ടൂറിസം സാധ്യതകള്‍ ഉയര്‍ത്തും -ജില്ലാ കളക്ടര്‍

പുതിയവര്‍ഷം പ്രതീക്ഷകളുടെതാണ്. അതിജീവനത്തിന്റെ പാതയിലാണ് വയനാട്. ദുരിതകാലങ്ങളുടെ മുറിവുണങ്ങി വയനാടിന് ഇനിയും മുന്നേറണം. ഇതിനായുള്ള സമഗ്രപദ്ധതികള്‍ തയ്യാറാക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ പറഞ്ഞു. കുട്ടികളുമായുള്ള ജില്ലാ കളക്ടറുടെ ഗുഡ് മോണിങ്ങ് കളക്ടര്‍ പ്രതിവാര സംവാദ പരിപാടിയാണ് വയനാടിന്റെ പ്രതീക്ഷകളും വെല്ലുവിളികളുമെല്ലാം പങ്കുവെക്കുന്നതിന്റെ വേദിയായി മാറിയത്. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥികളാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രിയുടെ ഗുഡ്‌മോണിങ്ങ് കളക്ടര്‍ പരിപാടിയില്‍ പുതുവത്സര ദിനത്തില്‍ അതിഥികളായെത്തിയത്. വയനാടിന്റെ സാമ്പത്തിക ഉന്നമനത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വിനോദ സഞ്ചാരം, കാര്‍ഷികം തുടങ്ങിയ മേഖലകള്‍. ഈ മേഖലകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ദുരന്തങ്ങള്‍ക്ക് ശേഷം സേഫ് ടൂറിസം എന്ന പേരില്‍ ജില്ലാ ഭരണകൂടം ക്യാമ്പെയിന്‍ നടത്തിയിരുന്നു. ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം, അഗ്രി ടൂറിസം എന്നിങ്ങനെ വിവിധ ശാഖകളായുള്ള വയനാട് ടൂറിസത്തെ തിരിച്ചു പിടിക്കും. ഇതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. എന്‍ ഊര് പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജില്ലാ കളക്ടര്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്നും ഇനിയുമുള്ള മുന്‍കരുതല്‍ എന്തായിരിക്കണം എന്ന ചോദ്യം ദുരന്തമേഖലയില്‍ നിന്നുള്ള എം.പി.സിനാന്‍ മുഹമ്മദിന്റേതായിരുന്നു. ദുരന്ത ലഘൂകരണത്തിന്റെ ഭാഗമായുള്ള മാറ്റി പാര്‍പ്പിക്കലിന് ഷെല്‍ട്ടറുകള്‍ തുടങ്ങിയവയുടെ വ്യാപനവും ആധുനിക സാങ്കേതിക വിദ്യയുടെ ലഭ്യതയും സാധ്യതയുമെല്ലാം ഇതിന് ഉത്തരമായി ജില്ലാ കളക്ടര്‍ പങ്കുവെച്ചു. ഉന്നത പഠനത്തിനായുള്ള ജില്ലയിലെ സൗകര്യങ്ങള്‍, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ സമഗ്രമായ സംവാദത്തിന്റെ നിറവിലായിരുന്നു ജില്ലാ കളക്ടറുടെ ചേംബറിലെ പുതുവര്‍ഷദിനത്തിലെ ആദ്യ അരമണിക്കൂര്‍. യുവതലമുറയില്‍ വളരുന്ന ആത്മഹത്യ, ലഹരി എന്നിവയെല്ലാം അത്യധികം അമര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇതില്‍ നിന്നെല്ലാമുള്ള പിന്‍മാറ്റത്തിന്റെ വേദിയായിരിക്കണം കലാലയങ്ങള്‍. മാനസികാരോഗ്യം പ്രധാനപ്പെട്ടതാണ്. ഇതെല്ലാം ഉള്‍ക്കൊണ്ട് കുട്ടികള്‍ക്ക് കൗമാരകാലം പിന്നിടാന്‍ കഴിയണമെന്നും ജില്ലാ കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. സെന്റ് മേരീസ് കോളേജ് അധ്യാപികയായ പി.ആര്‍.അശ്വതിയും ഗുഡ്‌മോണിങ്ങ് കളക്ടര്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അനുഗമിച്ചിരുന്നു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ ഇതുവരെ കളക്ടറുടെ പ്രതിവാര ഗുഡ് മോണിങ്ങ് കളക്ടര്‍ പരിപാടിയില്‍ ഇതിനകം പങ്കെടുത്തിരുന്നു. ഭരണനിര്‍വ്വഹണം, അടിസ്ഥാന നിര്‍ദ്ദേശങ്ങളുടെ സമന്വയം എന്നിങ്ങനെയെല്ലാം സ്വാംശീകരിക്കുന്ന പുതിയ തലമുറകളുമായുള്ള സംവാദം ജില്ലയുടെയും വേറിട്ട അനുഭവമാണ്.

*

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും

കള്ള കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്,

ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.