മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജില്‍ പി.എസ്.സി അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് യോഗ്യത. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org മുഖേന അപേക്ഷ നല്‍കണം. രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപ. അപേക്ഷയുടെ പ്രിന്റ് ഔട്ട് ജനുവരി 15 നകം കോളേജ് ഓഫീസില്‍ നല്‍കണം. ഫോണ്‍: 8547005060.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







