എല്‍എസ്‌എസ്, യുഎസ്‌എസ് പരീക്ഷ ; ജനുവരി 15-നകം അപേക്ഷിക്കാം

കൽപ്പറ്റ :
2024-25 അധ്യയന വർഷത്തെ ലോവർ/ അപ്പർ പ്രൈമറി സ്കൂള്‍ സ്കോളർഷിപ് (എല്‍എസ്‌എസ്/യുഎസ്‌എസ്) പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫെബ്രുവരി 27-ന് ആണ് പരീക്ഷ. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പേപ്പറുകളാണുള്ളത്. യുഎസ്‌എസ് വിജയികള്‍ക്ക് തുടർപഠനത്തിനായി 1500 രൂപയും എല്‍എസ്‌എസ് വിജയികള്‍ക്ക് 1000 രൂപയും പ്രതിവർഷം ലഭിക്കും. എല്‍എസ്‌എസുകാർക്ക് 5, 6, 7 ക്ലാസുകളിലും യുഎസ്‌എസുകാർക്ക് 8, 9, 10 ക്ലാസുകളിലുമാണ് സ്കോളർഷിപ്പ് ലഭിക്കുക.

ലോവർ പ്രൈമറി

കേരളത്തിലെ സർക്കാർ/എയ്‌ഡഡ് / അംഗീകാരമുള്ള അണ്‍ എയ്‌ഡഡ് വിദ്യാലയങ്ങളില്‍ നാലാം ക്ലാസില്‍ പഠിക്കുന്നവരും രണ്ടാം ടേം പരീക്ഷയില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം പരിസരപഠനം എന്നീ വിഷയങ്ങളില്‍ ‘എ’ ഗ്രേഡ് നേടിയിട്ടുള്ളവരുമായ വിദ്യാർഥികള്‍ക്കാണ് യോഗ്യത. ഉപജില്ലാതല കലാകായിക പ്രവൃത്തിപരിചയ ഗണിത സോഷ്യല്‍ സയൻസ് മേളകളില്‍ ഏതെങ്കിലും ഇനത്തില്‍ ‘എ’ ഗ്രേഡോ ഒന്നാം സ്ഥാനമോ ലഭിച്ചവർക്ക് മേല്‍പറഞ്ഞ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ‘ബി’ ഗ്രേഡ് ലഭിച്ചാലും അപേക്ഷിക്കാം. ഒന്നാം ഭാഷയും (മലയാളം /കന്നട/തമിഴ്) ഇംഗ്ലീഷും പൊതുവിജ്ഞാനവുമടങ്ങിയ ഒന്നാം പേപ്പറും പരിസരപഠനവും ഗണിതവുമടങ്ങിയ രണ്ടാം പേപ്പറുമടങ്ങിയതാണ് പരീക്ഷ. ഓരോ പേപ്പറിനും ഒന്നര മണിക്കൂറാണ് സമയം. രണ്ട് പേപ്പറിലും പരമാവധി 40 മാർക്ക് വീതം. വിശദമായ പരീക്ഷാ ഘടന വിജ്ഞാപനത്തിലുണ്ട്. രണ്ട് പേപ്പറിനും കൂടി 60 ശതമാനമോ അതിന് മുകളിലോ മാർക്ക് ലഭിക്കുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

ഗതാഗത നിയന്ത്രണം

തരുവണ – കാഞ്ഞിരങ്ങാട് റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 31 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.