തിരുവനന്തപുരം:
ഗതാഗത നിയമ ലംഘനങ്ങൾക്ക് കിട്ടാനുള്ള പിഴ കോടികളാണ്, ഗതാഗതക്കുറ്റങ്ങള്‍ക്ക് പിഴയൊടുക്കാനുള്ള ഓണ്‍ലൈന്‍ നടപടി ക്രമങ്ങള്‍ ഇനി ലളിതമാക്കി. വാഹന ഉടമകള്‍ക്ക് പിഴയൊടുക്കാന്‍ കഴിയാത്ത സ്ഥിതി സംസ്ഥാനത്ത് വന്നിരുന്നു. പിഴ വൈകുന്നതോടെ, വാഹനങ്ങള്‍ ബ്ലാക്ക് ലിസ്റ്റിലും ഉള്‍പ്പെടുന്നതും പതിവായതോടെയാണു പുതിയ പരിഷ്‌കാരത്തിന് തുടക്കമിടുന്നത്. എന്നാല്‍, ഒടിപി ലഭിക്കേണ്ട ഫോണ്‍ നമ്പര്‍ അങ്ങോട്ടു നല്‍കി നടപടികള്‍ തുടരാമെന്നതാണ് പുതിയ ക്രമീകരണം. നല്‍കുന്ന നമ്പറിലേക്ക് ഒടിപി ലഭിക്കും. അധികം പേരും ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാത്തതും ഡേറ്റ ബേസില്‍ തെറ്റായതോ മാറ്റാരുടെയെങ്കിലുമോ നമ്പര്‍ ഉള്‍പ്പെട്ടതും മൂലം പിഴയൊടുക്കാന്‍ കഴിയാത്ത സ്ഥിതി വന്നിരുന്നു.
പിഴയടക്കുന്നതില്‍ ജനങ്ങള്‍ അത്ര താല്പര്യം കാട്ടുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ടീസ് നല്‍കുന്നതിലെ കാലതാമസം ഇതിന് ഒരു കാരണമായി പറയുന്നുണ്ട്. നിമയലംഘനം കണ്ടെത്തി കുറഞ്ഞത് ആറ് മാസം കഴിഞ്ഞാകും നോട്ടീസ് വാഹന ഉടമകള്‍ക്ക് ലഭിക്കുക. ഇതോടെ പിഴത്തുക പിഞ്ഞിരു കിട്ടുന്നതില്‍ വന്‍ കാലതാമസം നേരിടേണ്ടി വന്നിരുന്നു. ഇതോടെ നോട്ടീസ് നല്‍കുന്നതും വേഗത്തിലാക്കാനുള്ള നപടികളും മോട്ടോര്‍വാഹന വകുപ്പ് തുടക്കമിട്ടിട്ടുണ്ട്.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.