750 കോടി രൂപ ചെലവിൽ ഉയരുന്നത് രണ്ട് ടൗൺഷിപ്പുകൾ; നിർമ്മാണ ചുമതല ഊരാളുങ്കലിന്

മുണ്ടക്കൈ ചുരല്‍മലയില്‍ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു.ദുരന്തബാധിതര്‍ക്കായി രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകളാണ് നിര്‍മിക്കുക.എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്ബാല എസ്റ്റേറ്റിലുമായിരിക്കും ഈ ടൗണ്‍ഷിപ്പുകള്‍.

750 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചത്. പുനരധിവാസ മാതൃകയുടെ ദൃശ്യാവിഷ്‌കാരവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

പുനരധിവാസ പദ്ധതികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന തടസ്സം നീങ്ങി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് നിര്‍മ്മാണത്തിന്റെ ചുമതല. കിഫ്ബി കണ്‍സള്‍ട്ടന്‍സി കമ്ബനിയായ കിഫ്‌കോണ്‍ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കും.കല്‍പ്പറ്റയില്‍ ടൗണിനോടു ചേര്‍ന്നു കിടക്കുന്ന ടൗണ്‍ഷിപ്പില്‍ അഞ്ച് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മ്മിക്കുന്നത്. റോഡ്, പാര്‍ക്ക് തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും. ഭൂകമ്ബത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിര്‍മ്മാണ രീതിയാണ് അവലംബിക്കുകയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

നെടുമ്പാലയില്‍ കുന്നിന്‍പ്രദേശത്തിന് അനുയോജ്യമായ രീതിയിലുള്ള നിര്‍മ്മാണമാണ് നടത്തുക. ഇവിടെ പത്ത് സെന്റില്‍ 1000 ചതുരശ്ര അടി വീടുകളാണ് നിര്‍മ്മിക്കുന്നത്. രണ്ടുനില കെട്ടിടം നിര്‍മ്മിക്കാനുള്ള അടിത്തറയും ഇവിടെ ഒരുക്കും. കല്‍പ്പറ്റയില്‍ ക്ലസ്റ്റര്‍ മാതൃകയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിനിടയില്‍ കളിസ്ഥലവും പാര്‍ക്കിംഗ് ഏരിയയും സജ്ജീകരിക്കും. വീടുകള്‍ നിര്‍മ്മിക്കാനും മറ്റു നിര്‍മ്മാണ സാമഗ്രികള്‍ നല്‍കാനും വീട്ടുപകരണങ്ങള്‍ നല്‍കാനും സ്‌പോണ്‍സര്‍മാര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

കല്‍പ്പറ്റയില്‍ കൂടുതല്‍ വീടുകളും നെടുമ്പാലയില്‍ ഭൂമിയുടെ ലഭ്യത അനുസരിച്ച്‌ കുറച്ച്‌ വീടുകളുമാണ് നിര്‍മ്മിക്കുന്നത്. രണ്ടിടത്തും നിലവില്‍ താമസിക്കുന്നവര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നത് ശ്രദ്ധേയമാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ 10 ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വ്വേ നടക്കുന്നത്. ഏകദേശം 600 കുടുംബങ്ങള്‍ക്ക് ഈ എസ്റ്റേറ്റില്‍ വീട് വെച്ച്‌ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമയബന്ധിതമായ പൂര്‍ത്തീകരണം ലക്ഷ്യം

പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദുരന്തത്തിന്റെ കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ പദ്ധതി ഒരു കൈത്താങ്ങായി മാറും. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള ടൗണ്‍ഷിപ്പുകള്‍ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് പുതിയ അദ്ധ്യായം കുറിക്കും.

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍

ലേലം

അമ്പലവയല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വിവിധ റോഡരികിലെ ഫലവൃക്ഷങ്ങളിലുള്ള ഫലമൂലാദികള്‍ ജനുവരി 15 ന് രാവിലെ 11 ന് അമ്പലവയല്‍ സെക്ഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

ആശാ വര്‍ക്കര്‍ നിയമനം

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാര്‍ഡുകളിലേക്ക് ആശാവര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 24 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് വാര്‍ഡില്‍ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി മോഡല്‍ കോളജില്‍ ജനുവരി 12 ന് ആരംഭിക്കുന്ന ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, മൊബൈല്‍ സര്‍വീസ് ടെക്നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി ഒന്‍പതിനകം കോളജ് ഓഫീസില്‍ നേരിട്ട് നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.