കാവുംമന്ദം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംമന്ദം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് കൺവെൻഷനും വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോജിൻ ടി ജോയിക്കും സഹ ഭാരവാഹികൾക്കും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷമീം പാറക്കണ്ടിക്കുമുള്ള സ്വീകരണ യോഗം കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് പി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. വ്യാപാരികൾക്കുള്ള പഠന ക്ലാസിന് പ്രശസ്ത ക്യാമ്പ് ട്രെയിനർ എ കെ ഷാനവാസ് നേതൃത്വം നൽകി. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ, ജില്ലാ ട്രഷറർ നൗഷാദ് കാക്കവയൽ ,യൂണിറ്റ് ജനറൽ സെക്രട്ടറി മുജീബ് പി കെ,വിൻസി ബിജു, റെജിലാസ് കെ എ, മാഴ്സ് ടി ജെ, കെ അബ്ദുല്ല എന്നിവർ സംസാരിച്ചു

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്