മാനന്തവാടി ഗവ. ഹൈസ്കൂൾ 1980-81 എസ്എസ്‌എൽസി ബാച്ചിന്റെ സംഗമം’ ഓർമകൾ പെയ്യുമ്പോൾ’ സ്കൂൾ ഹെഡ് മാസ്റ്റർ കെ.കെ സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി കൺവീനർ അബ്ദുൾ സമദ് .എം .കെ സ്വാഗതവും ചെയർമാൻ സുരേഷ് ജെയിൻ അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ ജസ്റ്റിൽ ബേബി ആംശസകൾ അർപ്പിച്ചു.തോമസ് .എം.യു, സലിം. കെ എച്ച് എന്നിവർ സംസാരിച്ചു. ട്രഷറർ ഗ്രെയ്സി ജെയിംസ് നന്ദിരേഖപ്പെടുത്തി. തുടർന്ന് അനുഭവങ്ങൾ പങ്കുവെക്കൽ, വിവിധ കലാപരിപാടികൾ എന്നിവ നടത്തി

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.