മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക ക്യാമ്പയിൻ വിജയിപ്പിക്കാൻ പടിഞ്ഞാറത്തറ പഞ്ചായത്ത് വനിത മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു.ജനുവരി 15 വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിൽ നിന്നും വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ100 വനിതകളെ വാർഷികവരിക്കാരയി ചേർത്ത്ക്യാമ്പയിന്റെ ഭാഗമാവാനും യോഗം തീരുമാനിച്ചു.മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി കെ ഹാരിസ് ഉദ്ഘാടനം ചെയ്തു.വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് റഹ്മത്ത് ഗഫൂർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം പി ശംസുദ്ദീൻ,ഭാരവാഹികളായ ഫൗസിയ സികെ റൈഹാനത്ത്. ഷുക്കൂർ.പഞ്ചായത്ത് മെമ്പർമാരായ ബുഷ്റവൈശ്യൻ,സാജിത നൗഷാദ് എന്നിവർ സംസാരിച്ചു.വനിതാ ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി നസീമ പൊന്നാണ്ടി സ്വാഗതവും ട്രഷറർ ബുഷ്റ ചുണ്ടക്കണ്ടി നന്ദിയും പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







