പനമരം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തിലധികം പഴക്കമുണ്ടാവരുത്. ഇന്ധന ചെലവ്, വാഹനത്തിന്റെ അറ്റകുറ്റപണികള്‍, ഡ്രൈവറുടെ ശമ്പളം, ടാക്സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകള്‍ കരാറുകാരന്‍ വഹിക്കണം. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍- 04935 220282

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.