രാജ്യത്ത് എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്തതോടെ കോവിഡ് കാലത്തെ സമാനമായ ആശങ്കയിലാണ് ജനങ്ങള്‍. ബംഗളൂരുവിലും ചെന്നൈയിലും അഹമ്മദാബാദിലുമായി ഇതുവരെ ആറ് HMPV കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിച്ച് ഇന്ത്യൻ കൗണ്‍സില്‍ ഫോർ മെഡിക്കല്‍ റിസർട്ട് (ഐസിഎംആർ) രംഗത്തെത്തിയിരുന്നു. ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളില്‍ എച്ച്‌എംപി വൈറസ് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഐസിഎംആർ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ആശങ്ക ഉയർന്നിരുന്നു. കോവിഡ് കാലത്തെ അനുഭവങ്ങളാണ് ഇത്തരമൊരു ആശങ്കയ്ക്ക് പിന്നില്‍. ഇതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ലോക്ക്ഡൗണ്‍ ഹാഷ്ടാഗുകളും ചർച്ചയാകുന്നുണ്ട്. ചൈനയില്‍ 2019-20 കാലയളവില്‍ പൊട്ടിപ്പുറപ്പെട്ടതും തമ്മിലെ സമാനതകള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ യാതൊരുവിധ ആശങ്കകളും ഇപ്പോള്‍ വേണ്ടെന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നത്. 2019 നവംബറിലാണ് ചൈനയിലെ വുഹാനില്‍ കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്ത്യയില്‍ 2020 ജനുവരിയോടെയാണ് ആദ്യത്തെ കേസ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്. ഇന്ത്യ, യുഎസ് എന്നീ രാജ്യങ്ങളെ കോവിഡ് മഹാമാരി വലിയ രീതിയില്‍ ബാധിച്ചിരുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ ശ്വാസകോശ സംബന്ധമായ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറല്‍ രോഗകാരിയാണ് എച്ച്‌എംപിവി. 2001-ലാണ് ഇത് ആദ്യമായി കണ്ടെത്തിയത്, ചെറിയ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ മുതല്‍ കഠിനമായ സങ്കീർണതകള്‍ വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാക്കും. ശിശുക്കള്‍, പ്രായമായവർ, ദുർബലമായ രോഗപ്രതരോധ ശേഷിയുള്ള വ്യക്തികള്‍ തുടങ്ങിയവരിലാണ് വൈറസ് ബാധിക്കുക.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്