“മധുരിതം, മഹത്തരം;
എന്റെ സർവ്വജന”
സുൽത്താൻബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൻ.എസ്.എസുമായി സഹകരിച്ച് നടത്തിയ കരിമ്പ് കൃഷി”മധുരിതം, മഹത്തരം;
എന്റെ സർവ്വജന ” എന്ന പേരിൽ വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട്
ശ്രീജൻ. ടി. കെ ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് ടീച്ചർ കോഡിനേറ്റർ മുജീബ്. വി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിതാ വി.എസ് കരിയർ മാസ്റ്റർ
ഷൈജു ഏ.റ്റി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.സർവ്വജന സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി
“സർവ്വജനാരവം @75” ആഘോഷങ്ങൾക്ക് തിരുമധുരമായി മാറിയ മികച്ച വിളവ് കുട്ടികൾക്ക് കൗതുകമായി മാറി. വിളവെടുത്ത കരിമ്പുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും